Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ സാഗരത്തിൽ അലയടിച്ച് മാഞ്ചസ്റ്റർ

knanaya-manchester-1

മാഞ്ചസ്റ്റർ‍ ∙ പ്രഥമ ക്നാനായ തിരുന്നാളിൽ സംബന്ധിക്കുവാൻ യുകെയിലെ ക്നാനായക്കാർ മാഞ്ചസ്റ്ററിലെ വിഥിൻഷോയിലേക്ക് ഒഴുകിയെത്തുന്നു. യൂറോപ്പിലെ ക്നാനായ ചാപ്ലയിൻസിയിലെ പ്രഥമ തിരുനാൾ കെങ്കേമമാക്കുവാൻ ഉറച്ചിരിക്കുകയാണ് ഓരോ ക്നാനായക്കാരനും. സമുദായ സ്നേഹം ജ്വലിക്കുന്ന ഓരോ ക്നാനായക്കാരന്റെയും ആത്മാഭിമാനത്തിന്റെ നിമിഷങ്ങളാണ് വിഥിൻഷോയിലെ സെന്റ് ആന്റണിസ് ചർച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്.

പുഷ്പാലംകൃതമായ ദേവാലയത്തിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിലാണ് തിരുകർമ്മങ്ങൾ നടക്കുന്നത്. ക്നാനായ സമുദായ ആചാര്യനും സമുദായ ശ്രേഷ്ഠനുമായ മാർ മാത്യു മൂലക്കാട്ടിന് ആവേശോജ്ജലമായ സ്വീകരണമാണ് ഫാ. സജി മലയിൽ പുത്തൻപുര, യുകെ കെസിഎ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലോട്ട്, ഉതുപ്പ് കുന്നുകാലായിൽ, ജെയ്മോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയത്.

knanaya-2

ദിവ്യബലിയ്ക്കുശേഷം ആഘോഷമായ തിരുനാൾ പ്രദിക്ഷണം മാഞ്ചസ്റ്റർ നഗര വീഥിയെ പുളകിതമാക്കും. ഐറിഷ് ഡാൻഡും ചെണ്ടമേളവും പ്രദിക്ഷണത്തെ മനോഹരമാക്കുമ്പോൾ തിരുസ്വരൂപങ്ങളും പൊൻ– വെളളി കുരിശുകളും പ്രദിക്ഷണത്തെ ഭക്തി സാന്ദ്രമാക്കും. തുടർന്ന് കുർബാനയുടെ ആശീർവാദവും പരിശുദ്ധ കന്യകാമറിയത്തിന്റെ കിരീടനേർച്ചയും നടത്തപ്പെടും സ്നേഹ വിരുന്നും പ്രഢഗംഭീരമായ പൊതു സമ്മേളനവും ലൊറെറ്റോ ഹൈസ്കൂളിൽ നടത്തപ്പെടും.

പല വിധത്തിലുളള വിസ്മയങ്ങളാണ് ഇടവക ജനമൊരുക്കുന്ന കലാസന്ധ്യയോടെനുബന്ധിച്ചിട്ടുളള ‘മെഗാ ഷോയിൽ ഒരുക്കിയിരിക്കുന്നത്. മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ മാർക്ക് ഡേവിസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ സായൂജ്യമാകുന്ന തിരുനാളിലേയ്ക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിൻ ഫാ. സജി മലയിൽ പുത്തൻപുര അറിയിച്ചു.

ദേവാലയ പോസ്റ്റ് കോഡ്- 40 Culmere Road, M22 1 WA. കാര്യപരിപാടികൾ നടക്കുന്നത് - Luretto High School, Arrowfield RD, M21 7UP.

വാർത്ത∙ സഖറിയ പുത്തൻകളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.