Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ഒളിംപിക്സിന് ഉജ്ജ്വല പരിസമാപ്തി ; ബർമിങ്ങ്ഹാമിന് സുവർണ്ണ കിരീടം

knanaya-olympics-084

ബർമിങ്ങ്ഹാം ∙ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ക്നാനായ ഒളിംപിക്സിൽ ബർമിങ്ങ്ഹാമിന് സുവർണ്ണ കിരീടം. യുകെ കെസിഎ യൂണിറ്റ് അംഗങ്ങൾക്കായി നടന്ന ക്നാനായ ഒളിംപിക്സിൽ വ്യക്തമായ ആധിപത്യം നേടിയാണ് ബർമിങ്ങ്ഹാം സുവർണ്ണ കിരീടം ചൂടിയത്.

knanaya-olympics-08

രണ്ടാം സ്ഥാനം കവൻട്രി ആൻഡ് പാർവിക് ഷെയർ യൂണിറ്റും മൂന്നാം സ്ഥാനം നോട്ടിങ്ങ്ഹാം യൂണിറ്റും കരസ്ഥമാക്കി.

knanaya-olympics-03

വാശിയേറിയ വടംവലി മത്സരത്തിൽ കവൻട്രി ആൻഡ് പാർവിക് യൂണിറ്റ് ഒന്നാം സ്ഥാനവും നോട്ടിങ്ങ്ഹാം രണ്ടാം സ്ഥാനവും ബർമിങ്ങ്ഹാം, സ്റ്റോക്ക് ഓൺ ട്രെൻഡ് എന്നിവർ മൂന്നും നാലും സ്ഥാനത്തിനർഹരായി.

knanaya-olympics-01

ബർമിങ്ങ്ഹാമിലെ സട്ടൺ കോൾഡ് ഫീൽഡിലെ വെൻസ് ലി സ്പോർട്സ് സെന്ററിൽ നടന്ന ക്നാനായ ഒളിംപിക്സിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത്സര പ്രേമികൾ എത്തി കായിക താരങ്ങൾക്ക് ആവേശവും പ്രോത്സാഹനവും നൽകി.

knanaya-olympics-04

യുകെ കെസിഎയുടെ 50 യൂണിറ്റിനെ പ്രതിനിധീകരിച്ച് യുകെ കെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ സാബുതോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തികോട്ട് എന്നിവർ സംയുക്തമായി 50 ബലൂണുകൾ ഉയർത്തിയാണ് കായികമേള ഉദ്ഘാടനം ചെയ്തത്.

knanaya-olympics-08774

പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് കാറ്റഗറിയായിട്ടാണ് മത്സരങ്ങൾ നടത്തിയത്. ഓരോ ഫൈനൽ മത്സരം കഴിയുന്തോറും സ്വർണ്ണം, വെളളി, ഓട് മെഡലുകൾ യുകെ കെസിഎ ഭാരവാഹികളും മുൻ ഭാരവാഹികളും സമ്മാനിച്ചു.

knanaya-olympics-02

ഓവറോൾ ചാംപ്യൻഷിപ്പ് കിരീടങ്ങൾ ഫാ. സജി മലയിൽ പുത്തൻപുര, സിജു മടക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തൻപുര എന്നിവർ സമ്മാനിച്ചു.

knanaya-olympics-052

ക്നാനായ ഒളിംപിക്സിന് ബിജു മടക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തൻപുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തൻകുളം, ഫിനിൽ കളത്തിൽകോട്ട്, ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.

വാർത്ത∙സക്കറിയ പുത്തൻകളം ജോസ്

Your Rating: