Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ഒളിംപിക്സ് ശനിയാഴ്ച

ukkca-margamkali

ബർമിങ്ങ്ഹാം ∙ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ക്നാനായ ഒളിംപിക്സ് ശനിയാഴ്ച ബർമിങ്ങ്ഹാമിൽ നടത്തപ്പെടും. ബർമിങ്ങ്ഹാമിലെ വെൻസലി സ്പോർട്സ് സെന്ററിൽ രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് പത്തിന് കായിക മത്സരങ്ങൾ ആരംഭിക്കും. കിഡ്സ്, സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സിനീയേഴ്സ്, സൂപ്പർ സിനീയേഴ്സ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. കൂടാതെ ദമ്പതികൾക്കായി പ്രത്യേക മത്സരവും യൂണിറ്റ് അടിസ്ഥാനത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ട്, വടംവലി മത്സരവും നടക്കും.

മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് സെക്രട്ടറി മുഖാന്തരം രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരവേദിയിൽ ന്യായമായ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്നതാണ്.

മത്സരവേദി വിലാസം: Wyndley Leisure Centre, Clifton Road, Sutton Coldfield, B73 6EB. രജിസ്ട്രേഷന് - ukkca345@gmail.com

വാർത്ത∙ സഖറിയ പുത്തൻകളം ജോസ്

Your Rating: