Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ഒളിംപിക്സ് സെപ്റ്റംബർ 10 ന്

ukkca-margamkali

ബ്രിസ്റ്റോൾ ∙ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുകെയിലെ ക്നാനായ യൂണിറ്റിലെ അംഗങ്ങൾക്കായി സെപ്റ്റംബർ 10 ന് ബർമിങ്ഹാമിൽ കായിക മേള നടക്കും. ബർമിങ്ഹാമിലെ സട്ടൺ കോൾസ് ഫീഡിലെ വിൻ്ഡ് ലി സ്പോർട്സ് സെന്ററിൽ രാവിലെ 9.30 മുതലാണ് കായിക മഹോത്സവം നടത്തപ്പെടുക. ആറു വയസുവരെ കിഡ്സ് വിഭാഗവും ആറ് മുതൽ 11 വയസ് വരെ സബ് ജൂനിയർ വിഭാഗവും 12 മുതൽ 17 വയസ് വരെ ജൂനിയേഴ്സും 18 മുതൽ 39 വയസ് വരെ സീനിയേഴ്സും 40 ന് മുകളിൽ സൂപ്പർ സീനിയേഴ്സ് വിഭാഗവുമായിട്ടാണ് തരംതിരിച്ചിരിക്കുന്നത്.

സ്പ്രിന്റ് മത്സരങ്ങൾ കൂടാതെ ദമ്പതികൾക്കായി പ്രത്യേക മത്സരവും യൂണിറ്റുകൾ തമ്മിൽ പെനാൽറ്റി ഷൂട്ട് ഔട്ട് വടംവലി മത്സരം എന്നിവയും നടത്തപ്പെടും. മത്സരങ്ങളെപ്പറ്റി വിശദ വിവരങ്ങൾ യുകെ െകസിഎ ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര നാഷണൽ കൗൺസിൽ അംഗങ്ങൾക്ക് ഇ– മെയിൽ അയച്ചിട്ടുണ്ട്. യൂണിറ്റ് സെക്രട്ടറി മുഖാന്തിരം വേണം മത്സരയിനങ്ങളിൽ പേര് റജിസ്റ്റർ ചെയ്യാൻ. റജിസ്ട്രേഷൻ സെപ്റ്റംബർ നാലിന് അവസാനിക്കും. ukkca345@gmail.com എന്ന വിലാസത്തിൽ പേരുകൾ റജിസ്റ്റർ ചെയ്യുക. കായിക മേളയെപ്പറ്റി കൂടുതൽ അറിയാൻ ബാബു തോട്ടം, സഖറിയ പുത്തൻകുളം എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

വാർത്ത∙സക്കറിയ പുത്തൻകളം ജോസ്


Your Rating: