Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ഒളിംപിക്സ് സെപ്റ്റംബർ 10ന്

ukkca-logo

ബർമിങ്ങ്ഹാം ∙ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കായിക മേള സെപ്റ്റംബർ പത്തിന് നടത്തപ്പെടും. ബർമിങ്ങ്ഹാമിലെ സട്ടൺ കോൾഡ് ഫീൽഡിലെ വിൻസ് ലി സ്പോട്സ് സെന്ററിൽ രാവിലെ ഒൻപത് മുതൽ കായിക മേള ആരംഭിക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സിനീയേഴ്സ്, സൂപ്പർ സിനീയേഴസ് എന്നീ വിഭാഗങ്ങളി‌ലായിട്ടാണ് കായിക മാമാങ്കം നടത്തപ്പെടുക. കൂടാതെ ദമ്പതികൾക്കായി പ്രത്യേക മത്സരവും നടത്തപ്പെടും.

കിഡ്സിന് : (ആറു വയസിനു താഴെ) മിഠായി പെറുക്ക്, 50 മീറ്റർ ഓട്ടം.

സബ് ജൂനിയേഴ്സ് : (6 മുതൽ 11 വയസും 11 മാസവും)50 മീ, 100 മീ, 50 മീ. റിലേ.

ജൂനിയേഴ്സ് :(12 മുതൽ 17 വയസും 11 മാസവും)100 മീ, 200 മീ, 50 മീ. റിലേ, 100 മീ. റിലേ, ലോങ് ജമ്പ്.

സിനീയേഴ്സ് :(18 മുതൽ 39 വയസും 11 മാസവും) 100 മീ, 200 മീ, 50 മീ. റിലേ, 100 മീ. റിലേ, ലോങ് ജംബ്, ഷോട്ട് പുട്ട്.

സൂപ്പർ സിനീയേഴ്സ്: (40 വയസ് മുതൽ) 100 മീ, 50 മീ. റിലേ, 100 മീ റിലേ, ലോങ് ജംബ്, ഷോട്ട് പുട്ട്.
ഇവ കൂടാതെ യൂണിറ്റ് തലത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ട്, വടംവലി മത്സരവും നടത്തപ്പെടും.

മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ സെപ്റ്റംബർ നാലിന് മുൻപായി യൂണിറ്റ് സെക്രട്ടറി മുഖാന്തരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കായിക മേള ദിവസം റിസപ്ഷനിൽ നിന്നും ചെസ്റ്റ് നമ്പർ വാങ്ങേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരെ കായിക മേളയിൽ പങ്കെടുപ്പിക്കുന്നതല്ല. പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ ഒരു ടീമിൽ ഗോളിയടക്കം ആറ് പേര്‍ വേണം. ഒരു പ്രഖ്യാപിത ഗോളി മാത്രമേ പാടുളളൂ. വടംവലി സംബന്ധമായ വിവരങ്ങൾക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരു ത്തിപുത്തൻപുര എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

മത്സര ദിവസം രാവിലെ 9.30ന് മത്സരാർത്ഥികൾ ചെസ്റ്റ് നമ്പർ വാങ്ങിക്കേണ്ടതാണ്.
പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബുതോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തികോട്ട്, അഡ് വൈസേഴ്സ് റോയി കുന്നേൽ, ബെന്നി മാവേലി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

വാര്‍ത്ത∙സഖറിയ പുത്തൻകളം 

Your Rating: