Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ തിരുന്നാളിന് ഇനി 12 ദിനംമാത്രം

knanaya

മാഞ്ചസ്റ്റർ ∙ യൂറോപ്പിലെ ആദ്യ ക്നാനായ ചാപ്ലയൻസിയായ മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചാപ്ലയൻസി രൂപീകൃതമായ ശേഷമുളള പ്രഥമ തിരുന്നാളിന് ഇനി 12 ദിവസം മാത്രം.

കരുണയുടെ വർഷത്തിലെ അസാധാരണ ജൂബിലി വർഷത്തിലെ ജപമാല മാസത്തിലെ പ്രഥമ ദിനമായ ഒക്ടോബർ ഒന്നിന് മാഞ്ചസ്റ്ററിലെ വിഥിൻഷോയിലെ സെന്റ് ആന്റണീസ് കാത്തലിക് ചർച്ചിലാണ് പ്രഥമ ക്നാനായ തിരുന്നാൾ ആചരിക്കുന്നത്.

thirunal

ഒക്ടോബർ ഒന്നിന് രാവിലെ 10നു തിരുന്നാൾ തിരുകർമ്മങ്ങൾ ആരംഭിക്കും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന മധ്യേ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ ജോസഫ് സാമ്പ്രിക്കൽ വചനപ്രഘോഷണം നടത്തും. ഷൂസ്ബെറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് നിരവധി വൈദികർ സഹകാർമ്മികരാക്കും.

തിരുന്നാൾ പ്രദിക്ഷണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, തിരുകർമ്മങ്ങൾക്കുശേഷം സ്നേഹ വിരുന്ന് നടത്തപ്പെടും.
ഉച്ചകഴിഞ്ഞ് സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെയും സംയുക്ത വാർഷികാഘോങ്ങൾ നിയുക്ത ഗ്രേറ്റ് ബ്രിട്ടൺ ഓഫ് സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സാമ്പ്രിക്കൽ ഉദ്ഘാടനം ചെയ്യും. ഫാ. സജി മലയിൽപുത്തൻപുര പരിപാടികൾക്ക് നേതൃത്വം നൽകും.

യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയിലെ പ്രഥമ തിരുന്നാളിനെ വരവേൽക്കുവാൻ യുകെയിലെ ക്നാനായ കാത്തോലിക്കാ വിശ്വാസികൾ ഒരുങ്ങിയിരിക്കുമ്പോൾ പ്രസുദേന്തിമാരാവാൻ ആഗ്രഹിക്കുന്നവർ സിറിയക് ജയിംസിനെ ബന്ധപ്പെടേണ്ടതാണ്. : 078 0678 5860

വാർത്ത∙സക്കറിയ പുത്തൻകളം ജോസ്

Your Rating: