Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് സഭാ പിതാക്കന്മാർ ; നിരവധി വൈദികർ, ഭക്തി സാന്ദ്രമായ പൊന്തിഫിക്കൽ ദിവ്യബലി

knanaya-1

മാഞ്ചസ്റ്റർ ∙ പ്രഥമ ക്നാനായ തിരുന്നാളിന് മൂന്ന് ദിവസം കൂടി മാത്രം അവശേഷിക്കേ സമുദായംഗങ്ങളുടെ ആവേശം അലതല്ലുകയാണ്. സമുദായ സഭാ സ്നേഹം രക്തത്തിൽ അലിഞ്ഞു ചേർന്ന സമുദായംഗങ്ങൾ യൂറോപ്പിലെ മാഞ്ചസ്റ്റർ നഗരവീഥിയിലൂടെ തിരുന്നാൾ പ്രദിക്ഷണം നടത്തുമ്പോൾ അത് ക്രൈസ്തവ വിശ്വാസ പ്രഘോഷണ വേദിയായി മാറും.

വിജയപതാകകളും മുത്തുകുടകളും പൊൻ– വെളളി– മരകുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ച് പ്രദിക്ഷണം നടക്കുന്ന വിവരം വിളമ്പരം ചെയ്തുകൊണ്ട് ഐറീഷ് ബാൻഡും ചെണ്ടമേളവും പ്രദിക്ഷണത്തെ മനോഹരമാക്കും.

പ്രഥമ ക്നാനായ തിരുന്നാളിനു മൂന്ന് സഭാ പിതാക്കന്മാരുടെ സാന്നിധ്യമാണ് ഏറ്റവും സവിശേഷകത. കോട്ടയം അതിരൂപതാമെത്രാൻ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ കുർബാന അർപ്പിക്കുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വചന സന്ദേശം നൽകും. യുകെയിലെ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ആദ്യമായി പങ്കെടുക്കുന്ന തിരുന്നാളാണ് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സെന്റ് ആന്റണിസ് കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെടുന്നത്.

knanaya-thirunal

ഷൂസ്ബെറി രൂപതാ മെത്രാൻ മാർ മാർക്ക് ഡേവീസ് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. മൂന്ന് സഭാ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ഇടവക ജനമൊരുക്കുന്ന നയന മനോഹരമായ ‘മെഗാ ഷോ’യും കാണികളിൽ ആവേശം ഉളവാക്കും. സദസിനെ ആകർഷിക്കുന്ന സ്വാഗത നൃത്തം മനസിനും കാതിനും കുളിർമയേകും.

മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കേ വിപുലമായ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. യുകെ ദർശിച്ച ഏറ്റവും വലിയ വിശ്വാസ സാഗരം ഒത്തുചേർന്ന അഭിഷേകാഗ്നി കൺവൻഷൻ സംഘാടകൻ, ഇംഗ്ലണ്ടിലെ മലയാറ്റൂർ തിരുന്നാൾ എന്ന ഖ്യാതി ലോകമെങ്ങും വ്യാപിച്ച മാഞ്ചസ്റ്റർ തിരുന്നാളിന്റെ തുടക്കക്കാരൻ എന്നിങ്ങനെ നിരവധി വ്യക്തിമുദ്രകൾ പതിപ്പിച്ച ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രഥമ ക്നാനായ തിരുന്നാളിന് ശക്തമായ മാധ്യസ്ഥ പ്രാർത്ഥനകളും നടന്നു വരുന്നു.

വാർത്ത ∙ സഖറിയ പുത്തൻകുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.