Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഥമ ക്നാനായ തിരുന്നാളിന് പുഷ്പാലംകൃതമായ ദേവാലയ സമുച്ചയം

thirunal

മാഞ്ചസ്റ്റർ ∙ ആഗോള കത്തോലിക്കാ സമൂഹം അസാധാരണ ജൂബിലി വർഷവും കരുണയുടെ വർഷവും ആചരിക്കുമ്പോൾ ഇംഗ്ലണ്ടിലെ ക്നാനായ കത്തോലിക്കർക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ. ജപമാല മാസത്തിലെ ആരംഭദിനം തന്നെ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ക്നാനായ ചാപ്ലയൻസി അനുവദിച്ചതിനുശേഷം ആദ്യമായി നടത്തപ്പെടുന്നു. യുകെയിലെ പ്രഥമ ക്നാനായ തിരുന്നാളിന് തിരുന്നാൾ സന്ദേശം നൽകുന്നത് ഇംഗ്ലണ്ടിലെ സിറോ മലബാർ വിശ്വാസികൾക്കായി രൂപീകൃതമായ പ്രിസ്റ്റണയുടെ പ്രഥമ രൂപതാധ്യക്ഷൻ മാർ ജോസഫ് സാമ്പ്രിക്കലാണ് എന്ന പ്രത്യേകതയും ഉണ്ട്.

ഇംഗ്ലണ്ടിലെ മലയാളികൾക്ക് എന്നെന്നും ചരിത്ര മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുളള മാഞ്ചസ്റ്റർ വീണ്ടുമൊരു ചരിത്ര മുഹൂർത്ത്വത്തിനു സാക്ഷ്യം വഹിക്കുമ്പോൾ ദേവാലയവും പരിസരങ്ങളും കൊടി തോരണങ്ങളാലും പുഷ്പാലംകൃതമായ അലങ്കാരങ്ങളാലും അതിമനോഹരമായിരിക്കും.

ഭക്തിസാന്ദ്രമായ ആഘോഷ തിരുന്നാൾ, പാട്ടുകുർബാന, ഹൃദയസ്പർശിയായ വചനസന്ദേശം, വിശ്വാസം പ്രഘോഷിക്കുന്ന തിരുന്നാൾ പ്രദിക്ഷണം, ദൈവാനുഗ്രഹം പെയ്തൊഴുകുന്ന സമാപനാശീർവാദം, നയന മനോഹരമായ കലാപരിപാടികൾ, പ്രൗഢഗംഭീരമായ മതബോധന വാർഷികവും പൊതുസമ്മേളനവും നിയുക്ത മെത്രാൻ മാർ ജോസഫ് സാമ്പ്രിക്കൽ ഉദ്ഘാടനം ചെയ്യും.

പ്രഥമ ക്നാനായ തിരുന്നാളിന് യുകെയിൽ എങ്ങുമുളള കോട്ടയം അതിരൂപതാംഗങ്ങൾ എത്തുമ്പോൾ വിശ്വാസസാഗരത്തെ വരവേൽക്കുവാൻ ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വാര്‍ത്ത∙ സഖറിയ പുത്തൻകളം

Your Rating: