Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ തിരുന്നാൾ വിശ്വാസ സാഗരത്തെ വരവേൽക്കാൻ കമ്മിറ്റികൾ സുസജ്ജം

knanaya-thirunal

മാഞ്ചസ്റ്റർ ∙ യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയിൽ നടക്കുന്ന പ്രഥമ തിരുന്നാളിനെ വരവേൽക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങി. പ്രവാസി മലയാളികളുടെ ഈറ്റില്ലമായ മാഞ്ചസ്റ്റർ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.

യുകെയിൽ ഏറ്റവുമധികം വിശ്വാസികൾ തടിച്ചുകൂടിയ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കൺവൻഷൻ എന്നെന്നും മനസ്സിൽ സൂക്ഷിക്കത്തക്ക വിധമുളള മാർ തോമാശ്ലീഹായുടെ തിരുന്നാളിനു തുടക്കമിട്ട ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ ക്നാനായ ചാപ്ലിയൻസിയുടെ പ്രഥമ തിരുന്നാളിനു വിശ്വാസസമൂഹം മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തും.

thirunal

പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ നടത്തപ്പെടുന്ന തിരുന്നാളിനു കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സാമ്പ്രിക്കൽ, ഷൂസ്ബെറി രൂപതാധ്യക്ഷൻ മാർ മാർക് ഡേവിസ് എന്നിവരടക്കം നിരവധി വൈദികർ തിരുന്നാൾ തിരുകർമ്മങ്ങളിൽ ഭാഗഭാഗിത്വം വഹിക്കും.

തിരുന്നാളിന്റെ സുഗമമായ പ്രവർത്തനത്തിന് ഫാ. സജി മലയിൽ പുത്തൻപുര ജനറൽ കൺവീനറായി. റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, മാർട്ടിൻ മലയിൽ എന്നിവർ കൺവീനറന്മാരായി നിരവധി കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു.

ഇൻവിറ്റേഷൻ കമ്മിറ്റി: ജോസ് മുഖച്ചിറ, ജോൺ ബ്ലാക്ക് പൂൾ, സാജൻ ചാക്കോ സ്റ്റേജ് കമ്മിറ്റി: മാത്യു കുര്യൻ, സുനിൽ തോമസ്, ജോബി കുര്യൻ, കാർപാർക്കിങ്ങ് ആൻഡ് ട്രാൻസ്പോർട്ടേഷൻ: ബേബി സ്റ്റീഫൻ, പോൾ, സാജു ലിവർപൂൾ.‌

വെൽക്കം കമ്മിറ്റി: മേരിക്കുട്ടി ഉതുപ്പ്, ജെയ്മോൻ. റിസപ്ഷൻ കമ്മിറ്റി (ദേവാലയം): സെജിൻ കൈതവേലിൽ, ഷൈജ ബേബി, ബിനുമെ, അലക്സ് മാത്യു, റിസപ്ഷൻ കമ്മിറ്റി(ഹാൾ): ജോണി, ജോസ് പടപുരയ്ക്കൽ, സിജു ചാക്കോ, പ്രദിക്ഷണം: സിറിയക്ക് ജെയിംസ്, പുന്നൂസ് ചാക്കോ.

ഫിനാൻസ് കമ്മിറ്റി: കിഷോർ ബേബി, സാജൻ ചാക്കോ, ജിജോ
ലിറ്റർജി: ജെയ്മോൻ തോമസ്, ഡെന്നീസ്, ജോസ് കുന്നശ്ശേരി, ബിജു ഏബ്രഹാം.
ദേവാലയ അലങ്കാരം: പ്രിയ മാർട്ടിൻ, റവ. മാത്യു, സജി തോമസ്, ബിജു ബ്ലാക്പൂൾ, സിറിയക്ക് ജോസഫ്, ഹാൾ ദേവാലയലങ്കാരം, ഷാജി കല്ലടാന്തയിൽ, റോയി മാത്യു.
ഫുഡ് കമ്മിറ്റി: ജിഷു ജോൺ, ഷാജി മാത്യു, ടോമി തോമസ്.
പ്രോഗ്രാം കമ്മിറ്റി: സോജൻ ലിവർപൂൾ, സൺഡേ സ്കൂൾ ടീച്ചേഴ്സ്.
ബാഡ്ജ്: റോജി ഫിലിപ്പ്.
പബ്ലിസിറ്റി: സഖറിയ പുത്തൻകുളം.
തിരുന്നാൾ പ്രസുദേന്തിയാകുവാൻ ആഗ്രഹിക്കുന്നവർ സിറിയക് ജെയിംസിനെ ബന്ധപ്പെടേണ്ടതാണ് : 078 0678 5860

വാർത്ത∙സക്കറിയ പുത്തൻകളം ജോസ് 

Your Rating: