Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഥമ ക്നാനായ തിരുന്നാളിനു ചരിത്ര സാക്ഷിയാകാൻ വിശ്വാസ സാഗരമൊഴുകും

knanaya-catholic

മാഞ്ചസ്റ്റർ ∙ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മാഞ്ചസ്റ്റർ വീണ്ടും നവ ചരിത്രമെഴുതുവാൻ ഒരുങ്ങുന്നു. സിറോ മലബാർ സഭയുടെ അവിഭാജ്യ ഘടകമായ കോട്ടയം അതിരൂപതാംഗങ്ങളായ ക്നാനായ ചാപ്ലയൻസിയുടെ പ്രഥമ തിരുന്നാൾ ഒക്ടോബർ ഒന്നിന് നടക്കുമ്പോൾ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാൻ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും കോട്ടയം അതിരൂപതാംഗങ്ങൾ എത്തിച്ചേരും.

സിറോ മലബാർ വിശ്വാസികൾക്കായി ഇംഗ്ലണ്ടിൽ സ്ഥാപിതമായ പ്രിസ്റ്റൺ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യം അനുഗ്രഹദായകമാകും.

2005 ൽ മാഞ്ചസ്റ്ററിൽ സിറോ മലബാർ വിശ്വാസികളുടെ കൂദാശികവും ആത്മീയ ജീവിതത്തിനുമായി ഷൂസ്ബെറി രൂപതയിൽ സേവനം അനുഷ്ഠിച്ചു ഫാ. സജി മലയിൽ പുത്തൻപുര പ്രഥമ ദുക്റാന തിരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടിപ്പോൾ നാട്ടിലേതുപോലെയുളള തിരുന്നാൾ അനുഭൂതി ഓരോ വ്യക്തികൾക്കും സാധ്യമായി. സഭാ വളർച്ചയിൽ ഷൂസ്ബെറി രൂപതയിൽ ക്നാനായ ചാപ്ലയൻസി അനുവദിക്കുകയും സെന്റ് മേരീസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. സെന്റ് മേരീസ് ക്നാനായ ചാപ്ലയൻസി രൂപീകൃതമായതിനുശേഷം നടത്തപ്പെടുന്ന പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുന്നാളിൽ വചന സന്ദേശം നൽകുക നിയുക്ത പ്രിസ്റ്റൺ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലാണ് ഒക്ടോബർ ഒന്നിന് രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, തിരുന്നാൾ പ്രദിക്ഷണം പരിശുദ്ധ കുർബാനയുടെ വാഴ്‍വ് എന്നിവയ്ക്കുശേഷം ഉച്ചകഴിഞ്ഞ് ഭക്ത സംഘടനകളുടെയും സൺഡേ സ്കൂളിന്റെയും വാർഷികാഘോഷങ്ങൾ മാർ ജോസഫ് സാമ്പ്രിക്കൽ ഉദ്ഘാടനം ചെയ്യും.

യുകെയിലെങ്ങുമുളള കോട്ടയം അതിരൂപതാംഗങ്ങളെയും പരിശുദ്ധ കന്യാകാമറിയത്തിന്റെയും അനുഗ്രഹം തേടി വരുന്ന എല്ലാ വിശ്വാസികളെയും സ്വീകരിക്കുന്നതിനായി ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

വാർത്ത∙സക്കറിയ പുത്തൻകളം
 

Your Rating: