Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഥമ ക്നാനായ തിരുന്നാളിനു നാളെ തുടക്കം; പ്രസുദേന്തി വാഴ്ചയും കായികമേളയും

knanaya

മാഞ്ചസ്റ്റർ ∙ ലോകമെങ്ങുമുളള ക്നാനായ കത്തോലിക്കർ ഉറ്റുനോക്കുന്ന യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയിലെ പ്രഥമ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിനു നാളെ മാഞ്ചസ്റ്ററിൽ തുടക്കമാകും. ക്നാനായ സമൂഹത്തിന്റെ യുകെയിലെ സഭാ വളർച്ചയിൽ എടുത്തു പറയത്തക്ക നേട്ടമാണ് ക്നാനായ ചാവ്ലയൻസി.

നാളെ ഉച്ചകഴിഞ്ഞ് 2.30ന് വിഥിൻഷോയിലെ സെന്റ് എലിസബത്ത് ചർച്ചിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപ പ്രതിഷ്ഠ തുടർന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിക്കും ഫാ. സജി മലയിൽ പുത്തൻപുര കാർമ്മികത്വം വഹിക്കും. വൈകിട്ടു നാലിന് കൂടാരയോഗത്തിന്റെ അടിസ്ഥാനത്തിൽ കായികമേളയും സമ്മാനദാനവും. പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിൽ ദൈവാനുഗ്രഹം പ്രാപിക്കു വാൻ എല്ലാ വിശ്വാസികളെയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപുര അറിയിച്ചു.

വാർത്ത ∙ സഖറിയ പുത്തൻകുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.