Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായക്കാർ തിരുന്നാൾ ആവേശത്തിൽ ; പ്രസുദേന്തി വാഴ്ച ഞായറാഴ്ച

knanaya-thirunal

മാഞ്ചസ്റ്റർ ∙ പ്രഥമ ക്നാനായ തിരുന്നാളിനു നവദിനങ്ങൾ മാത്രം ശേഷിക്കെ യുകെയിലെ ക്നാനായ ജനത ആവേശ കൊടുമുടിയിലായി. സഭാ സ്നേഹം ആത്മാവിൽ അഗ്നിയായും സമുദായ സ്നേഹം രക്തത്തിൽ അലിഞ്ഞു ചേർന്ന യുകെ ക്നാനായ കത്തോലിക്കരുടെ പ്രഥമ ക്നാനായ ചാപ്ലയൻസി തിരുന്നാൾ ഭക്തി സാന്ദ്രമായി ആചരിക്കുമ്പോൾ പ്രസുദേന്തി വാഴ്ചയും പരിശുദ്ധ കന്യകാമാതാവിന്റെ പുതിയ തിരുസ്വരൂപ പ്രതിഷ്ഠയും ഞായറാഴ്ച നടക്കും.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു വിഥിൻഷോയിലെ സെന്റ് എലിസബത്ത് ചർച്ചിൽ മാതാവിന്റെ തിരുസ്വരൂപ വെഞ്ചരിപ്പ് കർമ്മം ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപുരയിൽ നിർവ്വഹിക്കും. തുടർന്ന് സിബി കണ്ടത്തിൽ നിർമ്മിച്ച അലങ്കാര കൊത്തുപണിയുളള രൂപകൂടിലേക്ക് തിരുസ്വരൂപം പ്രതിഷ്ഠിക്കും. അതേ തുടർന്ന് പ്രസുദേന്തി വാഴ്ചയും ദിവ്യബലിയും നടത്തപ്പെടും.

ദിവ്യബലിക്കു ശേഷം ക്നാനായ ചാപ്ലയൻസി കൂടാര യോഗങ്ങളുടെയും സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെയും കായിക മേള നടത്തപ്പെടും. തിരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കൂടാരയോഗത്തിന് എവറോളിങ് ട്രോഫി സമ്മാനിക്കും.

thirunal

യുകെ മലയാളികൾ ദർശിക്കാൻ പോകുന്ന ഏറ്റവും മനോഹരമായ ദേവാലയ അലങ്കാരങ്ങളാണ് ഇത്തവണ ക്നാനായ തിരുന്നാളിന് അണിഞ്ഞൊരുങ്ങുന്നത്. മൂന്നു സഭാ മേലധ്യക്ഷന്മാരും വൈദികരും സംബന്ധിക്കുന്ന പ്രഥമ ക്നാനായ തിരുന്നാളിന് ഫാ. സജി മലയിൽപുത്തൻപുര ജനറൽ കൺവീനറായി. റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, മാർട്ടിൻ മലയിൽ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഒക്ടോബർ ഒന്നിനു വിഥിൻഷോയിലെ സെന്റ് ആന്റണിസ് ചർച്ചിലാണ് പ്രധാന തിരുന്നാൾ നടത്തപ്പെടുന്നത്.

പ്രസുദേന്തിയാകാൻ ആഗ്രഹിക്കുന്നവർ സിറിയക് ജെയിംസിനെ(സാബു) :078 0678 5860 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

വാർത്ത ∙ സഖറിയ പുത്തൻകുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.