Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോർക്ക് പ്രവാസി മലയാളി അസോസിയേഷന് നവനേതൃത്വം

cork-malayalee

കോർക്ക്∙ അയർലൻഡിലെ കോർക്കിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം ഒക്ടോബർ 10ന് കോർക്കിലെ ബിഷപ്പ്സ്ടൗൺ GAA ഹാളിൽവച്ച് നടന്നു. സാജൻ ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിസ് ജോർജ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സഞ്ജിത് ജോൺ - പ്രസിഡന്റ്, അനീഷ് സ്കറിയ - സെക്രട്ടറി, ജോർജ് ജോസ് - വൈസ് പ്രസിഡന്റ്, അജേഷ് ജോൺ - ജോയിന്റ് സെക്രട്ടറി, ജിജോ രാജു - ട്രഷറർ, അശ്വിൻ ഫ്രാൻസിസ് - പബ്ലിക് റിലേഷൻസ് ഓഫിസർ, എന്നിവരെ യോഗം തിരഞ്ഞെടുത്തു. വിത്സൺ വർഗീസ്, സാജൻ ചെറിയാൻ, റോയി കെ.സി, രാജൻ വർഗീസ്, അനിൽ വർഗീസ്, സജോഷ് ജോയ്, മനോജ് വർഗീസ്, എബി തോമസ്, മനോജ് സുകുമാരൻ, റോജോ പുറപ്പന്താനം, ജെയ്‌സ് ജോർജ്, സുരേഷ് കൃഷ്‌ണൻ, ബിജു പരമേശ്വരൻ, ബിനു തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

വാർത്ത∙ രാജൻ വി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.