Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേബർ പാർട്ടി ഇലക്ഷൻ: വോട്ടെടുപ്പ് പൂർത്തിയായി ഫലപ്രഖ്യാപനം ശനിയാഴ്ച

ലണ്ടൻ∙ ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായി. ശനിയാഴ്ച ലിവർപൂളിൽ നടക്കുന്ന പ്രത്യേക പാർട്ടി യോഗത്തിൽ ഉച്ചയോടെ ഫലപ്രഖ്യാപനമുണ്ടാകും. നിലവിലുള്ള നേതാവ് ജെറമി കോർബിനും മുൻ വർക് ആൻഡ് പെൻഷൻ ഷാഡോ സെക്രട്ടറിയായിരുന്ന ഓവൻ സ്മിത്തും തമ്മിലാണ് മൽസരം. പാർട്ടി എംപിമാരിൽ ബഹുഭൂരപക്ഷവും ഓവനെ പിന്തുണയ്ക്കുമ്പോൾ സാധാരണ പാർട്ടി അംഗങ്ങൾ കോർബിൻ തന്നെ നേതാവായി തുടരണമെന്ന അഭിപ്രായക്കാരാണ്. പാർട്ടി അംഗങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നതിൽ എംപിമാർ എത്രമാത്രം വിജയിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമഫലം.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാൻ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയെ
തുടർന്നാണ് എംപിമാർ പാർട്ടി നേതാവായ ജെറമി കോർബിനെതിരേ കലാപക്കൊടി ഉയർത്തിയത്. മുൻപ്രധാനമന്ത്രി ഡേവിഡ് കാമറണിനെപ്പോലെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടായിരുന്നു ജെറമി കോർബിനും. ഈ നിലപാട് ജനം തള്ളിയതോടെ പ്രധാനമന്ത്രി രാജിവച്ചൊഴിഞ്ഞു. ഇതുപോലെ പ്രതിപക്ഷനേതൃസ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും കോർബിനും ഒഴിയണമെന്നായിരുന്നു ഭൂരിപക്ഷം എംപിമാരുടെയും അഭിപ്രായം. എന്നാൽ അദ്ദേഹം അതിനു തയാറായില്ല. ഇതേത്തുടർന്ന് കോർബിന്റെ ഷാഡോ കാബിനറ്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളും രാജിവച്ചു.

തൊട്ടുപിന്നാലെ പാർലമെന്ററി പാർട്ടിയിൽ അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയവും പാസായി. കേവലം 40 എം.പിമാർ മാത്രമാണ് കോർബിനെ പിന്തുണച്ചത്. 80 ശതമാനം എംപിമാരും (172 പേർ) കോർബിൻ സ്ഥാനമൊഴിയണമെന്ന നിലപാടുകാരായിരുന്നു. ഇതേത്തുടർന്നാണ് പാർട്ടി നേതൃത്വത്തിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ കോർബിൻ തീരുമാനിച്ചത്. കസേര നിലനിർത്താൻ ഇതുമാത്രമായിരുന്നു പോംവഴി.


ഒരുവർഷം മുമ്പ് മഹാഭൂരിപക്ഷത്തിൽ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് ഇപ്പോഴും അംഗങ്ങൾക്കിടയിൽ പിന്തുണയുണ്ടെന്ന ഉറച്ച വിശ്വാസമാണ് രാജിവയ്ക്കാതെ തിരഞ്ഞെടുപ്പിലേക്ക് പോകാൻ അദ്ദേഹത്തെ പ്രേരിപ്പച്ചത്. ഒരുമാസം നീണ്ട പാർട്ടി പ്രചാരണ യോഗങ്ങളിൽ ഈ പിന്തുണ വ്യക്തമാകുകയും ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.