Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഡി വെല്ലിൽ മാതാവിന്റെ ജനന തിരുന്നാളും എട്ടു നോമ്പു സമാപനവും

lady-well

പ്രസ്റ്റൺ∙ യുകെയിലെ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ പ്രസ്റ്റണിലെ ലേഡി വെല്ലിൽ വെച്ച് പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകൾ അനുഷ്‌ഠിച്ചു പോരുന്ന എട്ടുനോമ്പ് ആചരണത്തിന്റെ സമാപനവും സെപ്തംബർ 8നു ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ലേഡി വെല്ലിൽ നടത്തപ്പെടുന്ന മരിയൻ തിരുന്നാൾ ആഘോഷം കൂടുതൽ ഗംഭീരമാക്കുവാൻ പള്ളി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരുക്കങ്ങൾ പൂർത്തിയായി.

പരിശുദ്ധ അമ്മ കപ്പലപകടത്തിൽപ്പെട്ട യാത്രക്കാർക്ക് 'ലേഡി വെൽ' കര കാണിച്ചു കൊടുക്കുകയും പാനം ചെയ്യുവാനായി ഒരു അരുവി തുറന്നു കൊടുക്കുകയും ചെയ്തുവെന്നാണ് ഈ മരിയൻ തീർത്ഥാടക കേന്ദ്രത്തിന്റെ സവിശേഷമായ ഐതീഹ്യം. ഈ നീർച്ചാലിലെ ജലം അനവധി രോഗ സൗഖ്യങ്ങൾക്കു നിദാനമാകുന്നു എന്ന് അനുഭവ സാക്ഷ്യങ്ങൾ പറയുന്നു.

lady-well01

പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാൾ തിരുക്കർമ്മങ്ങൾ സെപ്തംബർ 8നു വൈകുന്നേരം 5ന് ജപമാലസമർപ്പണത്തോടെ ആരംഭിക്കും. ആഘോഷമായ തിരുന്നാൾ ദിവ്യബലി, മരിയൻ സന്ദേശം, ലദീഞ് തുടങ്ങിയ തിരുക്കർമ്മങ്ങളെ തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കും. ആഘോഷമായ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് പ്രസ്റ്റൺ വി. അൽഫോൻസാ ഇടവക വികാരി ഫാ.മാത്യു ചൂരപൊയികയിൽ നേതൃത്വം വഹിക്കും. പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ഭക്തിപുരസരം പങ്കു ചേരുവാൻ മാത്യു അച്ചനും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഈ അസാധാരണവർഷത്തിൽ മാതാവിന്റെ മാദ്ധ്യസ്ഥം തേടുന്ന തീർത്ഥാടനവും, പ്രാർത്ഥനകളും പ്രസ്റ്റൺ രൂപതയുടെ ഉദ്ഘാടനവും മാർ സ്രാമ്പിക്കൽ പിതാവിന്റെ മെത്രാഭിഷേകവും, സ്ഥാനാരോഹണമടക്കമുള്ള എല്ലാ ചടങ്ങുകളും അനുഗ്രഹപൂരീതമാക്കുവാൻ സഹായകരമാവട്ടെ എന്നും പ്രത്യാശിക്കുന്നു.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating: