Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജർമനിയ്ക്ക് പുതിയ ഭാരവാഹികൾ

latin-catholic

ഡ്യൂസ്സൽഡോർഫ്∙ ജർമനിയിലെ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (എൽസിഎ) വാർഷിക പൊതുയോഗവും അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഹാഗൻ സെന്റ് എലിസബെത്ത് പള്ളിഹാളിൽ നടന്നു.

പൊതുയോഗത്തിൽ ജോൺ ദാനിയേൽ (പ്രസിഡന്റ്), യേശുദാസൻ കുറ്റിവിള (സെക്രട്ടറി), എം.പി. ചെറിയാൻ (ട്രഷറർ), വില്യം പത്രോസ് (കൾച്ചറൽ സെക്രട്ടറി), ജെഫ് ജോൺ (യൂത്ത് കോർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായും, കൊച്ചുത്രേസ്യാ, സ്റ്റെല്ലാ പത്രോസ്, സോളമൻ, എഡ്വേർഡ് നസ്രത്ത് എന്നിവരെ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

എൽസിഎ അംഗമായിരുന്ന വിൽഫ്രഡ് മരിയാപ്രോണിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലിയും നടത്തി. 

Your Rating: