Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീഡ്സ് എട്ടു നോമ്പു തിരുന്നാളിന് നാളെ കൊടിയേറും

leeds-thiru

ലീഡ്സ് ∙ പ്രവാസി മലയാളികൾക്കിടയിൽ പ്രസിദ്ധമായ ലീഡ്സ് എട്ടു നോമ്പ് ആചരണത്തിനും പരിശുദ്ധ കന്യാ മറിയത്തിന്റെ പിറവി തിരുനാളിനും നാളെ കൊടിയേറും. ലീഡ്സ് രൂപതയിൽ സിറോ മലബാർ വിശ്വാസികളുടെ ആത്മീയ ആവിശ്യങ്ങളുടെ സ്വതന്ത്ര ഉപയോഗത്തിനായി നൽകപ്പെട്ട ദേവാലയത്തിൽ നടത്തപ്പെടുന്ന തിരുനാൾ ആചരണത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മുൻ വർഷത്തേക്കാളും മൂന്നരയിരട്ടി വ്യക്തികൾ പ്രസുദേന്തിമാരായതു തന്നെ മാതാവിന്റെ മധ്യസ്ഥതയിൽ ലഭിച്ച ദൈവാനുഗ്രഹങ്ങളുടെ പ്രകടനമായ സാക്ഷ്യമാണ്.

ലീഡ്സ് രൂപതയിലെ സിറോ മലബാർ വിശ്വാസികൾക്ക് സ്വതന്ത്ര ഉപയോഗത്തിനായി രൂപതാധ്യക്ഷൻ മാർ മാർക്ക് സ്റ്റോക്സ് ഒരു ദേവാലയം നൽകിയതിനെ തുടർന്ന് എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയും മതബോധന പഠന ക്ലാസുകളും നടന്നു വരുന്നു. സ്വതന്ത്ര ഉപയോഗത്തിനായി ദേവാലയം ലഭിച്ചിട്ട് നടത്തപ്പെടുന്ന പ്രഥമ തിരുനാൾ നടത്തപ്പെടുന്നത് സിറോ മലബാർ ചാപ്ലയിൻ ഫാ. മാത്യു മുളയോളിയുടെ നേതൃത്വത്തിലാണ്.

നാളെ രാവിലെ പത്തിന് ഫാ. മൗറീസ് പിയേഴ്സ് കൊടിയുയർത്തുന്നതോടുകൂടി എട്ട് നോമ്പ് ആചരണത്തിനും ചാപ്ലയൻസി തിരുനാൾ ആഘോഷങ്ങൾക്കും തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ പ്രദിക്ഷണം.

തിങ്കൾ മുതൽ വെളളി വരെ എല്ലാ ദിവസവും 6.45ന് നൊവോന. തുടർന്ന് വിശുദ്ധ കുർബാനയും നേർച്ച വിതരണവും ശനിയാഴ്ച രാവിലെ പത്തിന് കുർബാനയും നൊവേനയും നടക്കും. പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ 10.15ന് ലദീഞ്ഞ്, തിരുനാൾ എൽപ്പിക്കൽ. ലിവർപൂൾ സിറോ മലബാർ ചാപ്ലയിൻ ഫാ. പോൾ അരീക്കാടിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും വചന സന്ദേശവും നൽകും. തുടർന്ന് വിശ്വാസ പ്രഘോഷണ തിരുനാൾ പ്രദിക്ഷണവും സമാപനാശീർവാദവും.

സ്നേഹ വിരുന്നിനുശേഷം ഇടവക സമൂഹം ഒരുക്കുന്ന നയന മനോഹരമായ കലാസന്ധ്യ അരങ്ങേറും.
പരിശുദ്ധ കന്യാ മറിയത്തിന്റെ മധ്യസ്ഥത യാചിച്ച് തിരുനാൾ തിരുകർമ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ലിയൻ ഫാ. മാത്യു മുളയോളിൽ അറിയിച്ചു.

വാർത്ത∙ സഖറിയ പുത്തൻകളം ജോസ് 

Your Rating: