Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ തിരുനാൾ, ആഘോഷത്തിനു കൊഴുപ്പേകാൻ ‘’നിസരി മെഗാ ഷോ’’

ലണ്ടൻ∙ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് പള്ളിയിൽ തിരുനാൾ 20നും 21നും. പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാ സ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറയച്ചൻ, വിശുദ്ധ എവുപ്രാസ്യാമ്മ എന്നിവരുടെയും തിരുനാൾ സംയുക്തമായാണ് ആഘോഷിക്കുന്നത്.

ഇടവകദിനമായി ആചരിക്കുന്ന ശനിയാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തിരുനാൾ കൊടിയേറും. ഫാ. തോമസ് മടുക്കുംമൂട്ടിൽ വചനസന്ദേശം നൽകും. തുടന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ഉൽപ്പന്നപ്പിരിവ്, ലേലം. ഞായറാഴ്ച ഫാ. ഹാൻസ് പുതിയകുളങ്ങരയുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന.ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ വചന സന്ദേശം നൽകും.

ലണ്ടനിലെ നിസരി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മെഗാ ഷോയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും. ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് ഷോയിലെ വിജയിയായ രാജേഷ് രാമൻ, ഐഡിയാ സ്റ്റാർ സിംഗർ ഫെയിം ഡോ. വാണി ജയറാം,വിദ്യാ ശങ്കർ എന്നിവർ നയിക്കുന്ന ഗാനമേളയും ദേശി നാച്ച് അവതരിപ്പിക്കുന്ന തട്ടുപൊളിപ്പൻ ഡാൻസുകളും വരുൺ മയ്യനാടും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് പരേഡുമാണ് മെഗാഷോയിലെ മുഖ്യ ആകർഷണങ്ങൾ. തിരുനാളിന്റെ ഭാഗമായി വിശ്വാസികൾ വാൽസിങ്ഹാമിലേക്ക് കഴിഞ്ഞയാഴ്ച തീർഥാടനം സംഘടിപ്പിച്ചിരുന്നു.

വാർത്ത∙ടോമി വട്ടവനാൽ 

Your Rating: