Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ ഡ്രൈവിങ് ലൈസൻസിനും വാഹനപരിശോധനക്കും ചിലവ് കൂടുന്നു

license-fee

ഫ്രാങ്ക്ഫർട്ട്∙ ജർമനിയിൽ പുതിയ ഡ്രൈവിങ് ലൈസൻസിന് 2017 ജനുവരി 1 മുതൽ ചിലവ് കൂടും. കാർ ഡ്രൈവിങ് ലൈസൻസിന്റെ പ്രാക്ടിക്കൽ പരീക്ഷക്ക് ഇപ്പോഴത്തെ ഫീസ് 71,40 യൂറോയിൽ നിന്ന് 77.10 യൂറോ ആയി ഉയർത്തുന്നു. അതുപോലെ തീയറി ടെസ്റ്റ് ഫീസ് 9,30ൽ നിന്ന് 10,00 യൂറോ ആകും. കൂടാതെ കാറുകളുടെ വാഹന പരിശോധനാ ടെസ്റ്റ് ഫീസ് 53,50ൽ നിന്ന് 56,71 ആയി ഉയർത്തും.

ജർമനിയിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റും, വാഹന പരിശോധനാ ടെസ്റ്റും നടത്താൻ ഗവൺമെന്റ് അനുവാദം നൽകിയിരിക്കുന്ന ടുഫ്, ഡെക്റാ എന്നീ കമ്പനികളാണ് പുതുക്കിയ നിരക്കുകൾ പുറത്തു വിട്ടത്. ഇപ്പോഴത്തെ നിരക്കുകൾക്ക് 8 വർഷം പഴക്കമുണ്ടെന്നും, കാലാനുസൃതം ഉണ് ായ ചിലവ് വർദ്ധന അനുസരിച്ചാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചതെന്നും ടുഫ്, ഡെക്റാ കമ്പനി വക്താക്കൾ പറഞ്ഞു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.