Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫ്  ഓണം ആഘോഷിച്ചു

life-onam8

ലിറ്റിൽഹാംപ്ടൺ∙ ലിറ്റിൽഹാംപ്ടൺ ഫാമിലി എന്റർടെയ്ൻമെന്റ് (LIFE )ന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിനേഴാം  തീയതി ശനിയാഴ്ച്ച ലിറ്റിൽഹാംപ്ടൺ സെന്റ് കാതറീൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. രാവിലെ 11മണിക്ക്  ആരംഭിച്ച പരിപാടികൾ വൈകുന്നേരം 7 മണിക്കാണ്‌ അവസാനിച്ചത്.

life-onam4

പ്രസിഡന്റ്  ജോസഫ്  ഗ്രിഗറി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തോടുകൂടി ആരംഭിച്ച ആഘോഷ  പരിപാടികൾ  ലിറ്റിൽഹാംപ്ടൺ ടൗൺ കൗൺസിൽ മേയർ ഇയാൻ ബക്ലൻഡ് ഓണാഘോഷപരിപാടികൾ നിലവിളക്കുകൊളുത്തി ഉത്ഘാടനം ചെയ്തു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടികൂടി മാവേലിയെ വേദിയിലേക്ക് ആനയിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പ്രതിബിംബവും, ഓണപ്പൂക്കളവും വേദിയുടെ മാറ്റുകൂട്ടി.

life-onam9

മുൻ മേയറും ദീർഘകാലമായി കൗൺസിലറുമായ മാൽക്കം ബോൽചേംബറും സെന്റ് കാതറീൻസ് ചർച്ച് വൈദികൻ ഫാ. ഡൊമിനിക് ഒഹാരയും, ലിറ്റിൽഹാംപ്ടൺ കാർണിവൽ കമ്മിറ്റി  പ്രസിഡന്റ് ഫ്രെഡാ ഹഗ്സും എല്ലാവർക്കും ഓണാശംസകൾ അർപ്പിച്ചു.

life-onam99

വേദിയിൽ വിശിഷ്ടാതിഥികളെ പൊന്നാടയണിയിച്ച ആദരിച്ചു. മിലി രാജേഷ് നേതൃത്വം നൽകിയ   മലയാളിമങ്കമാരുടെ തിരുവാതിരകളിയും, ലെറ്റമി ജോസ്, റിയ രാജേഷ് എന്നിവരുടെ ഭരതനാട്യവും പരിപാടികളുടെ  മാറ്റുകൂട്ടി.

IMlife-onam94

മാവേലിയെ യാത്രയാക്കാൻ ചെണ്ടമേളക്കാരോടൊപ്പം 'വെളിച്ചപ്പാട് ' എത്തിയത്  പ്രത്യേക ആകർഷണമായിരുന്നു. മാവേലിയായി കുര്യാക്കോസ് സി. പൗലോസും, വെളിച്ചപ്പാടായി ജേക്കബ് വർഗീസും വേഷമണിഞ്ഞു.

life-onam73

സോഫി സോണി പ്രധാന അവതാരകയായിരുന്ന യോഗത്തിൽ സെക്രട്ടറി സജി തോമസ് മാമ്പള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് ജീനാ ജോസ് കൂടത്തിനാൽ കൃതജ്ഞതയും പറഞ്ഞു.

ഇരുപത്തിയഞ്ചോളം വിഭവങ്ങളുമായി സാബു വർഗീസ്, രജേഷ് കെ. ഫ്രാൻസിസ്, സ്റ്റീഫൻ തോമസ്, മനോജ് ചെറിയാൻ, ജോസ് കൂടത്തിനാൽ, ജിത്തു വിക്ടർ ജോർജ്, ക്ലീറ്റസ് വി. പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തയാറാക്കിയ ഗംഭീര ഓണസദ്യ മികച്ചതായിരുന്നു. തുടർന്നുനടന്ന കേരളശ്രീമാൻ മത്സരത്തിൽ ഡാനി ഡാനിയേലും മലയാളി മങ്ക മത്സരത്തിൽ മേരി അലക്സാണ്ടർ ഏഴരാത്തും വിജയികളായി.

life-onam83

വൈകുന്നേരം നടന്ന വടംവലി മത്സരം ഫാദർ ഡൊമിനിക് ഒഹാര ഉദ്ഘാടനം ചെയ്തു. പുരുഷന്മാരുടെ ആവശമേറിയ വടംവലി മത്സരത്തിൽ രഞ്ജുഷ് എച്ച്. ടി., കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിയ ടീം വിജയികളായി. വനിതകളുടെ വടംവലിയിൽ ഷീബാ ഷാജി, സിന്ധു സോജൻ, ഡെയ്സി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും കുട്ടികളുടെ ആവേശകരമായ വടംവലിയിൽ ആൺകുട്ടികളെ തോൽപ്പിച്ച് ജിസിമോൾ ജോസ്, മരിയ സ്റ്റീഫൻ, സാന്ദ്ര തോമസ് തുടങ്ങിയവരുടെ ടീമും വിജയികളായി.

IMG_5386

സാബു വർഗ്ഗീസ്‌, ജീത്തു വിക്ടർ ജോർജ്, ക്ലീറ്റസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോമഡി സ്കിറ്റ് അരങ്ങേറി.
മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. GCSCക്കു ഏറ്റവും കൂടുതൽ മാർക്കുവാങ്ങുന്ന കുട്ടിക്ക് ബാഡ്മിന്ടൻ ടീം ഏർപ്പെടുത്തിയുടെ എവർ റോളിങ്ങ് ട്രോഫിക്ക് ജോയേൽ ജോസ് മുണ്ടനാട് അർഹനായി.

life-onam35

സമ്മാനദാനത്തിനുശേഷം ദേശീയഗാനത്തോടുകൂടി ആഘോഷപരിപാടികൾ അവസാനിച്ചു. കലാരിപാടികൾ വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും, സ്പോൺസർമാർക്കും ലൈഫ് 2016 ടീം പ്രത്യേകം നന്ദി അറിയിക്കുന്നു.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ 

Your Rating: