Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള നാടിന് മാതൃകയായ് ലിമയുടെ സാഹോദര്യത്തിന്റെ ഓണം

ലിവർപൂൾ∙അത്തപ്പൂക്കളവും തുമ്പി തുളളലും കൊട്ടും കുരവയുമൊക്കെയായി ലോകമെങ്ങുമുളള ഓരോ മലയാളിക്കുമൊപ്പം മലയാള നാടിനൊപ്പം, ലിമയും ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ്. സെപ്റ്റംബർ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ലിവർപൂൾ ഓൾ സെയ്ന്റ് പാരീഷ് ഹാളിൽ ഔപചാരികമായ ഉദ്ഘാടനത്തോടെ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ)യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ആയ ‘പൊന്നോണത്തുമ്പി 2016’ തുടക്കം കുറിക്കപ്പെടും.

കേരളത്തിന്റെ പൈതൃക കലകളാലും ഗാനനടന വൈവിധ്യങ്ങളാലും രസക്കാഴ്ചകളുടെ ഒരു ഉത്സവം തന്നെയായിരിക്കും ഇക്കുറി ‘ലിമ’ അവതരിപ്പിക്കുകയെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. കൂടാതെ ഏറ്റവുമൊടുവിൽ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളോടെ ഒരു ഓണവിരുന്നും അംഗങ്ങൾക്കായ് ലിമ ഒരുക്കുന്നു.

എന്നാൽ യഥാർത്ഥ ഓണാഘോഷമെന്നാൽ സ്നേഹവും സമത്വവും സാഹോദര്യവും ആണെന്നു തിരിച്ചറിവിൻ ‘ലിമ’ മാതൃകാപരമായ ഒരു പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണ്. കൈനീട്ടം 2016 എന്ന പേരിൽ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ 100 ൽ പരം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ അടങ്ങിയ ഓണക്കിറ്റ് സമ്മാനിക്കുന്നതിനൊപ്പം വട്ടച്ചിറ ആദിവാസി കോളനിയിലെ ആദിവാസി സമൂഹത്തിന് തിരുവോണ ദിവസം വിഭവ സമ‍ൃദ്ധമായ ഓണസദ്യ നല്കുമെന്നും ഭാരവാഹികൾ അറിയിച്ചു. എന്നാൽ കൈനീട്ടം 2016 പദ്ധതിയുടെ ആവശ്യത്തിനായ് ഒരാളിൽ നിന്നും ഒരു തുകയും നിർബന്ധപൂർവ്വം വാങ്ങാതെ അംഗങ്ങൾ നൽകുന്ന ഓണാഘോഷ വരിസംഖ്യയിൽ നിന്നും ഒരു വീതം മാറ്റിവച്ചും ആർഭാടങ്ങൾ ഒഴിവാക്കിയും മറ്റു ചിലവുകൾ വെട്ടിക്കുറച്ചും ഇതിനുളള പണം കണ്ടെത്താനാകുമെന്നാണ് ലിമ പ്രതീക്ഷിക്കുന്നത്.

ഓണം സ്നേഹത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഉത്സ വമാണെന്നും ആ സന്തോഷം കഴിയുന്നത്ര മറ്റുളളവരിലേക്ക് എത്തിക്കാനാണ് നമ്മൾ ശ്രവിക്കേണ്ടതെന്നുമുളള ആശയത്തിൽ അധിഷ്ഠിതമായ പ്രവർത്ത നമാണ് ലിമ ലക്ഷ്യമാക്കുന്നത്.

ലിവർപൂൾ നിവാസികളായ എല്ലാ മലയാളികളേയും ‘പൊന്നോണത്തുമ്പി 16’ എന്ന ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതിനോടൊപ്പം എല്ലാവർക്കും ഹൃദയംഗമായ ഓണാശംസകളും നേരുന്നതായി ലിമ എക്സിക്യൂട്ടീവ് കമ്മറ്റിയ്ക്കുവേണ്ടി പ്രസിഡന്റ് സന്തോഷ് സ്കറിയ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ജോജി ജോർജ് : 041 348 5166
ഷിബു കൃഷ്ണൻ :040 374 4497

വാർത്ത∙ സുരേഷ് മാത്യു ,പിആർഒ ലിമ 

Your Rating: