Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യം അപകടകാരിയല്ല, ഉപകാരിയെന്ന് പുതിയ പഠന റിപ്പോർട്ട്

liquor-consumption

ബർലിൻ ∙ പതിവായി ചെറിയ തോതിൽ മദ്യസേവ നടത്തിയാൽ അത് അപകടകരമല്ലെന്നും ഉപകാരമായി മാറുമെന്നും ജർമനിയിൽ നടത്തിയ ഒരു പഠന റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കാൻ ചെറിയ തോതിലുള്ള മദ്യ ഉപഭോഗത്തിനു കഴിവുണ്ട്.

ഹൃദയ ആഘാതത്തിന് കാരണക്കാരനായ കൊളോസ്ട്രോളിന്റെ കില്ലറാണ് ചെറിയ ലാർജുകൾ. എന്നാൽ ചെറിയ ലാർജുകൾ വലിയ ലാർജുകളായി മാറിയാൽ അത് അപകടകാരികൾ തന്നെ. അത് കരളിനെ കാർന്ന് തിന്നാൻ കാരണമാകും.

മദ്യത്തിന് നല്ല വശമുണ്ടെന്നാണ് പഠന റിപ്പോർട്ടിലെ കണ്ടെത്തൽ. മദ്യം വിശപ്പ് വർധിപ്പിക്കും. കൊഴുപ്പിനെ നിയന്ത്രിച്ച് കരളിനെയും ഹൃദയത്തെയും സംരക്ഷിക്കും. ബീയർ കുടിയന്മാർക്ക് അകമ്പടിയായി കുടവയർ വന്നാലും പേടിക്കേണ്ട. അര ലീറ്റർ ബിയറിൽ ഇരുപത് ഗ്രാം ആൾക്കഹോൾ മാത്രമാണുള്ളത്. എന്നാൽ മുഴുക്കുടിയന്മാർ ഈ പഠന റിപ്പോർട്ട് മുഖവിലയ്ക്ക് എടുത്ത് കുടി തുടർന്നാൽ കുടുങ്ങിയതു തന്നെ എന്നുള്ള മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. 

Your Rating: