Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിറ്റില്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ ക്രൈസ്റ്റ്‌ ശുശ്രൂഷാ ഭവന് ഏയ്‌ഞ്ചല്‍സ്‌ ബാസലിന്റെ സ്നേഹസമ്മാനം

little-sisters

സൂറിച്ച്∙ ആലപ്പുഴ കൈതവനയില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ ക്രൈസ്റ്റ്‌ ആരാധന സമൂഹത്തിന്റെ നസ്രത്ത്‌ ശുശ്രൂഷാ ഭവന്‍ ആതുരാലയത്തിന്‌ ഏയ്‌ഞ്ചല്‍സ്‌ ബാസലിന്‍റെ എളിയ ഉപഹാരം. ആരോരും ഇല്ലാതെ തെരുവില്‍ അലഞ്ഞു തിരിയുന്ന സഹോദരിമാരെ സംരക്ഷിച്ചു ശുശ്രൂഷിക്കുന്ന ഒരു മാതൃകാ സ്ഥാപനമാണ് ആലപ്പുഴ കൈതവനയില്‍ പ്രവര്‍ത്തിക്കുന്ന നസ്രത്ത്‌ ഭവന്‍ .

കൈതവന ഇടവക വികാരി ഫാ. സിറിള്‍ നാല്‍പ്പതാംകളത്തിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏയ്‌ഞ്ചല്‍സ്‌ ബാസല്‍ ജോയിന്റ്‌ സെക്രട്ടറി മേഴ്‌സി തോട്ടുകടവില്‍ ആംബുലന്‍സിന്റെ താക്കോല്‍ ദാന കര്‍മ്മം നിര്‍വ്വഹിച്ചു.

ആലപ്പുഴ ഇന്നര്‍വീല്‍ മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകയുമായ സബിതാ ഷിബു, ആലപ്പുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സജേഷ്‌, വിജയകുമാര്‍, റോട്ടറി മുന്‍ പ്രസിഡന്റ്‌ അനില്‍കുമാര്‍ തുടങ്ങിയവര്‍ തങ്ങളുടെ ആശംസാപ്രസംഗത്തില്‍ ഏയ്‌ഞ്ചല്‍ ബാ
സലിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണന്ന് എടുത്തുപറഞ്ഞു.

നസ്രത്ത്‌ ഭവന്‍ സുപ്പീരിയര്‍ സി. ആനിടോം സ്വാഗതവും സി. സ്‌നേഹ കൃതജ്ഞതയും പറഞ്ഞു.

വാർത്ത∙ഷിജി ചീരംവേലിൽ 

Your Rating: