Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം അവിസ്മരണീയമായി 

sree-krishna-4

ലണ്ടൻ∙ കൃഷ്ണ ഭക്തിയുടെ അനന്യ ഭാവം പകർന്ന ധന്യമായ ഒരു സത്‌സംഗം കൂടി പൂർണമായി. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധൻ ആഘോഷങ്ങൾ ഭക്തി സംഗീതത്തിന്റെ അമൃത പ്രവാഹമായിരുന്നു. ഇനി അടുത്ത മാസം 24നു നടക്കുന്ന ഓണാഘോഷങ്ങൾക്കുള്ള കാത്തിരിപ്പ്.  

sree-krishna-jayanthi

വൈകീട്ട് ആറുമണിക്ക് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഭജനസംഘം അവതരിപ്പിച്ച ഭജനയോടെ പരിപാടികൾ ആരംഭിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക ദേബിജാനി ദത്തയുടെ സാന്നിധ്യവും ഭജന ആലാപനവും സത്‌സംഗത്തെ വ്യത്യസ്തമാക്കി. കൃഷ്ണഭക്തിയുടെ അവാച്യമായ അനൂഭൂതി പകരുന്നതായിരുന്നു ദേബിജാനിയുടെ ആലാപനം. കൊൽക്കത്ത സ്വദേശിനിയായ ദേബിജാനി യുകെയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ക്ലാസ്സുകളും നടത്തുന്നുണ്ട്. മൃദഗം, ഗഞ്ചിറ, ഹാർമോണിയം തുടങ്ങി നിരവധി ഉപകരണങ്ങളുടെ അകമ്പടിയോടെ നടന്ന ഭജന രണ്ടുമണിക്കൂറോളം നീണ്ടു. 

sreekrishna-jayanthi

ഭജനയ്ക്ക് ശേഷം പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഓർമ്മപെടുത്തി വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കേണ്ടതിന്റെ പ്രാധ്യത്തെ കുറിച്ചു പരാമർശിച്ചുകൊണ്ട് മിനി വിജയകുമാർ ഓഗസ്റ്റ് മാസത്തെ അമരവാണികൾ അവതരിപ്പിച്ചു.

sree-krishna-2

അമരവാണികൾക്കു ശേഷം രക്ഷാബന്ധൻ ആചരിച്ചു. രക്ഷാബന്ധന്റെ പ്രാധാന്യത്തെ കുറിച്ച് ഹ്രസ്വവും എന്നാൽ അത്യന്തം വിജ്ഞാനപ്രദവുമായ ഒരു പ്രഭാഷണം നടത്തി ഡോക്ടർ ശിവകുമാർ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ദേബിജാനി ഡോക്ടർ ശിവകുമാറിന്റെ വലതുകൈയിൽ രാഖി കെട്ടിക്കൊണ്ടു രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിന്നീട് ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുകൂടിയ എല്ലാവരും പരസ്പര സാഹോദര്യത്തിന്റെ പ്രാധാന്യം പ്രഖ്യാപിച്ചു രാഖികൾ കെട്ടി. തുടർന്ന് ദീപാരാധനയും അന്നദാനവും നടന്നു. മുരളി അയ്യർ പൂജകൾക്ക് നേതൃത്വം നൽകി. 

വാര്‍ത്ത∙ എ. പി. രാധാകൃഷ്ണൻ  

Your Rating: