Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂക്കൻ സെന്റ് മേരീസിൽ ദൈവമാതാവിന്റെ പെരുന്നാൾ കൊണ്ടാടുന്നു

ഡബ്ലിൻ ∙ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ലുക്കൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വലിയ പെരുന്നാൾ സെപ്റ്റംബർ 10ന് ശനിയാഴ്ച കൊണ്ടാടും.

ശനിയാഴ്ച രാവിലെ 9.30ന് നമസ്കാരവും തുടർന്ന് കുർബാന, മധ്യസ്ഥ പ്രാർഥന, റാസ, നേർച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കുർബാനയ്ക്ക് റവ. ഫാ. ടി. ജോർജ് മുഖ്യകാർമികത്വം നൽകും.

കുർബാനയിലും ഇടവകയുടെ വലിയ പെരുന്നാൾ ശുശ്രൂഷകളിലും പങ്കെടുക്കുവാൻ അയർലൻഡിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

പളളിയുടെ വിലാസം :Lucan Presbyterian Church, Lucan Village, Co. Dublin.‌

കൂടുതൽ വിവരങ്ങൾക്ക് -വികാരി ഫാ. നൈനാൻ കുര്യാക്കോസ് : 087 751 6463, ട്രസ്റ്റി നിഗു കുരുവിള :087 281 1125, സെക്രട്ടറി തോമസ് ഏബ്രഹാം :087 757 6769

വാർത്ത∙ ബിനോയ് ഫിലിപ്പ് 

Your Rating: