Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ പൊലീസിന്റെ മിഷ്യൻ പിസ്റ്റോൾ മോഷണം പോയി

machine-pistol

ബർലിൻ∙ ഡ്യൂട്ടിയിലുണ്ടായിരുന്ന ജർമൻ പൊലീസിന്റെ കൈവശമുണ്ടായിരുന്ന മിഷ്യൻ പിസ്റ്റോൾ മോഷണം പോയത് പൊലീസിന് തലവേദനയായി. കഴിഞ്ഞ ദിവസം ജർമൻ നഗരമായ ലൈവ്സിഹിലാണ് സംഭവം നടന്നത്

പെട്രോൾ പമ്പ് കൊള്ളയടിക്കുന്നു എന്ന സന്ദേശം ലഭിച്ച് പാ‍ഞ്ഞെത്തിയ പൊലീസ് വാഹനത്തിൽ നിന്നാണ് മോഷ്ടാക്കൾ തന്ത്രപൂർവം തോക്ക് അടിച്ച് മാറ്റിയത്. ഹെക്‌ലർ ആൻഡ് കോഹ് കമ്പനി നിർമ്മിത എംപി അഞ്ച് ഇനത്തിലെ യന്ത്രത്തോക്കാണ് മോഷണം പോയത്. നിറയെ തിരകളുണ്ടെന്ന് പൊലീസ് പറയുന്നു.

pistol-2

മോഷണം പോയ ഉടനെ പൊലീസ് നായ്ക്കൾ എത്തി പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. തോക്ക് കണ്ടെത്താൻ പൊലീസ് ഇപ്പോൾ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. ജർമനിയിൽ അടുത്തകാലത്തുണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിൻ ഈ തോക്ക് മോഷണം വൻ വാർത്ത പ്രാധാന്യം നേടി. 

Your Rating: