Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

86–ാം മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികവും വാൽസിങ്ങാം മരിയൻ തീർത്ഥാടനവും

syro-malabar

ലണ്ടൻ ∙ മലങ്കര കത്തോലിക്കാ സഭാ, ആഗോള കത്തോലിക്കാ സഭയിലേക്ക് പ്രവേശിച്ചതിന്റെ 86–ാം വാർഷികവും ഇംഗ്ലണ്ടിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ വാൽസിംങ്ങാമിലേക്ക് മലങ്കര സഭാ‌ വർഷം തോറും നടത്തുന്ന തീർത്ഥാടനവും സംയുക്തമായി സെപ്റ്റംബർ 25ന് ഞായറാഴ്ച ആഘോഷിക്കുന്നു.

ഈ വർഷത്തെ ആഘോഷങ്ങളുടെ മുഖ്യാതിഥി തിരുവല്ലാ മലങ്കര കത്തോലിക്ക അതിരൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തേഫാനോസ് പിതാവാണ്. സെപ്റ്റംബർ 25 രാവിലെ 11.30 ന് old apporition ground ൽ നിന്ന് പ്രഭാത പ്രാർഥനയ്ക്കുശേഷം ആരംഭിക്കുന്ന പ്രേക്ഷിത റാലി ഉച്ചക്ക് ഒന്നിന് സ്ലീപ്പർ ചാപ്പലിൽ എത്തിച്ചേരും.

തുടർന്ന് ബസലിക്കായിൽ രണ്ടിനാരംഭിക്കുന്ന സമൂഹ ദിവ്യബലിയിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കുന്നതും തിരുനാൾ സന്ദേശം നൽകുന്നതുമായിരിക്കും.

‘കരുണയുടെ വർഷത്തിൽ’ നടക്കുന്ന മരിയൻ തീർത്ഥാടനത്തിന് വിവിധ സമൂഹങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പ്രാർത്ഥനാ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മലങ്കര കത്തോലിക്കാ സഭയുടെ കോർഡിനേറ്റർ ഫാ. ദാനിയേൽ കുളങ്ങര അറിയിച്ചു. വാഹനത്തിൽ എത്തിച്ചേരുന്നവർ NR22 6AS എന്ന പോസ്റ്റ് കോഡ് ഉപയോഗിക്കുക. തീർത്ഥാടകർക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. 

വാർത്ത∙ജോൺസ് മാത്യൂസ്

Your Rating: