Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു

wmc-competition

ഡബ്ലിൻ∙ നവംബർ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൗണ്‍സിൽ അയർലണ്ട് പ്രോവിൻസിന്റെ 'നൃത്താഞ്ജലി & കലോത്സവ'ത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു.

ജൂനിയർ വിഭാഗം പ്രസംഗ വിഷയം (ഇംഗ്ലീഷ്  & മലയാളം) : "ലോക സമാധാനം /  World  Peace".

സീനിയർ വിഭാഗം പ്രസംഗം വിഷയം (ഇംഗ്ലീഷ്  & മലയാളം ) : "ആഗോള താപനം / Global  Warming".

സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം)വിഷയം : "മുത്തശ്ശിക്കൊരു കത്ത്". 

നിബന്ധകൾ:

1.അയർലണ്ടിൽ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ മുത്തശ്ശിക്കോ മുത്തശ്ശനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം.

2.പരമാവധി സമയം 30 മിനിറ്റ്.

3.ഇത് ഒരു യഥാർത്ഥ കത്തിന്റെ മാതൃകയിൽ ഉള്ളതാവണം .അതായത്‌ -അഭിസംബോധന, ആമുഖം, പ്രധാന വിഷയം, ഉപസംഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കണം.

4.മൂല്യനിർണ്ണയത്തിൽ കൈയക്ഷരം, പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.