Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമത ബാനർജി ജർമനിയിൽ; വ്യവസായ പ്രമുഖരെ കണ്ടു

mamata-banerjee

മ്യൂണിക്ക്∙ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ജർമൻ സന്ദർശനത്തിനു തുടക്കം. വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന്റെ മുഖ്യ അജൻഡ. ബിഎംഡബ്ല്യു മേധാവി അടക്കമുള്ളവരുമായി മമത ബിസിനസ് ചർച്ചകൾ നടത്തി.

വ്യവസായ നേതാക്കളുമായുള്ള മമതയുടെ മുഖാമുഖം മ്യൂണിക്കിലാണു സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിലെ വ്യവസായ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ തന്നെ നടത്തി. പശ്ചിമ ബംഗാളിൽനിന്നുള്ള വ്യവസായ പ്രതിനിധി സംഘവും മമതയ്ക്കൊപ്പമുണ്ടായിരുന്നു. ഇരു രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.

ചർച്ചകൾ വിജയകരമായിരുന്നു എന്നും ഇരു കൂട്ടർക്കും ഗുണകരമായ നിരവധി വ്യവസായ നിർദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടെന്നും പങ്കെടുത്തവർ അറിയിച്ചു.

അഗതികളുടെ അമ്മയെന്നു ലോകം വിശേഷിപ്പിക്കുന്ന മദർ തെരേസയെ ഞായറാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മമത ബാനർജി ജർമനിയിലെത്തിയത്.
 

Your Rating: