Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്ററിൽ ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും, മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും

manchester-parish0-day

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ സെന്റ് തോമസ് സിറോ മലബാർ കമ്മ്യുണിറ്റിയിൽ ഇടവക ദിനവും, സൺഡേ സ്കൂൾ വാർഷികവും, മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും ഈ മാസം 30ന് നടക്കും. ഗ്രെയിറ്റ് ബ്രിട്ടൻ രൂപതയുടെ പിതാവായി അഭിഷിക്തനായശേഷം ആദ്യമായി മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന സ്രാമ്പിക്കൽ പിതാവിനെ സ്വീകരിക്കുവാൻ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. അന്നേദിവസം ഉച്ചക്ക് ഒരുമണിക്ക് നോർത്തെൻഡിനിലെ സെന്റ് ഹിൽഡാസ് ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ദിവ്യബലിയിൽ മുഖ്യ കാർമ്മികനാകും. ഒട്ടേറെ വൈദികർ സഹകാർമ്മികത്വം വഹിക്കും. ഇതേ തുടർന്ന് സെയിൽ കമ്മ്യുണിറ്റി ഹാളിൽ സ്വീകരണവും,പൊതു സമ്മേളനവും, സൺഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും കലാസന്ധ്യയും അരങ്ങേറും.

smc

മുത്തുക്കുടകളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ സെയിൽ കമ്യുണിറ്റി ഹാളിൽ ഗ്രെയിറ്റ് ബ്രിട്ടൺ രൂപതയുടെ പിതാവിനെയും മറ്റു വിശിഷ്ട വ്യക്തികളെയും മാതൃവേദി പ്രവർത്തകർ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നതോടെ പൊതുസമ്മേളനത്തിന് തുടക്കമാകും. ഇടവക വികാരിയും മാഞ്ചസ്റ്റർ മലയാളികളുടെ ആത്മീയ ഇടയാനുമായ റവ.ഡോ.ലോനപ്പൻ അരങ്ങാശേരി ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയും, സൺഡേ സ്കൂൾ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.

പൊതു സമ്മേളനത്തെ തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങേറും. ആഴ്ചകൾ നീണ്ട പരിശീലനത്തിനൊടുവിൽ പ്രതിഭകൾ വേദിയിൽ നിറവർണ്ണങ്ങൾ തീർക്കുമ്പോൾ കാണികൾക്ക് മികച്ച വിരുന്നാകും.
ഇടവക വികാരി റവ.ഡോ.ലോനപ്പൻ അരങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. പരിപാടികളിൽ കുടുംബ സമേതം പങ്കെടുക്കുവാൻ ഏവരെയും റവ.ഡോ ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.