Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

01catholic-association-onam

മാഞ്ചസ്റ്റർ∙ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. സെയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ക്നാനായ തനിമ വിളിച്ചോതി നടന്ന ആഘോഷ പരിപാടികളിൽ മുഴുവൻ കുടുംബങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. പൂക്കളം ഒരുക്കിയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം കലാകായിക മത്സരങ്ങൾ നടന്നു.

03catholic-association-onam

ഇതേ തുടർന്ന് വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്ന് പൊതു സമ്മേളനത്തിന് തുടക്കമായി. അസോസിയേഷൻ പ്രസിഡന്റ് സാജൻ ചാക്കോ അധ്യക്ഷത വഹിച്ചയോഗത്തിൽ ക്നാനായ ചാപ്ലെയിൻ ഫാ. സജി മലയിൽ പുത്തൻപുര, വിമൻസ് ഫോറം പ്രസിഡന്റ് മേരിക്കുട്ടി ഉതുപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇതേ തുടർന്ന് മാവേലിക്ക് സ്വീകരണം നൽകി. ഗാലഡെയിലിൽ നിന്നുളള രാകേഷ് മാവേലിയായെത്തി ഏവരുടെയും കൈയടികൾ ഏറ്റുവാങ്ങി. ഇതേ തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾക്ക് തുടക്കമായി.

02catholic-association-onam

ജിസിഎസ്ഇ, എ ലെവൽ മികച്ച വിജയം നേടിയവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെസിവൈഎൽ പ്രതിഭകൾ ചേർന്ന് അവതരിപ്പിച്ച ഗ്രാന്റ് ഫിനാലെയോടെയാണ് പരിപാടികൾ സമാപിച്ചത്. സെക്രട്ടറി സിജു ചാക്കോ ഏവർക്കും സ്വാഗതം ആശംസിച്ചപ്പോൾ വൈസ് പ്രസിഡന്റ് ജോജി ജിഷു ഏവർക്കു നന്ദി രേഖപ്പെടുത്തി. എംകെസിഎ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ ഭാഗമായി നല്ലൊരു ഓണാഘോഷമാണ് ഏവർക്കും ലഭിച്ചത്. കൾച്ചറൽ കോർഡിനേറ്റർമാരായ ജിഷ അലക്സ്, സയിലി ജോണി, ട്രഷറർ സജി, ജോയിന്റ് സെക്രട്ടറി സാജുമോൻ, ജോയിന്റ് ട്രഷറർ സിറിയക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്ത∙സാബു ചുണ്ടക്കാട്ടിൽ 

Your Rating: