Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ മലങ്കര കാത്തലിക് ചാപ്ലൻസിയിൽ ജനനത്തിരുനാളാചരണവും കുർബാനയും

മാഞ്ചസ്റ്റർ ∙ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ മാഞ്ചസ്റ്റർ മലങ്കര കാത്തലിക് ചാപ്ലൻസിയിൽ സെപ്റ്റംബർ എട്ടിന് ആചരിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിക്ക് ജപമാലയോടെ തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിക്കും. തുടർന്ന് ആഘോഷപൂർവ്വമായ കുർബാന, മധ്യസ്ഥ പ്രാർഥന എന്നിവ ക്രമീകരിക്കും. തിരുക്കർമ്മങ്ങൾക്ക് ഫാ. തോമസ് മടുക്കംമൂട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും.

വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയമാണ് തിരുക്കർമ്മങ്ങൾക്ക് വേദിയാവുക. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം നേടുന്നതിനും തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നതിനുമായി ഏവരേയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് - ജോബി വർഗീസ് :078 2587 1317, ജോർജ് :079 3152 6108.

പളളിയുടെ വിലാസം - St. Anthony's Church, Dunkery Road, Manchester M22 0WR

വാർത്ത ∙ എബി തോമസ്


Your Rating: