Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ ക്നാനായ പള്ളിയിൽ വിബിഎസ് ഒക്ടോബർ അവസാന വാരം

oct-vbs

മാഞ്ചസ്റ്റർ∙ സെന്റ് ജോർജ് ക്നാനായ ചർച്ചിന്റെ ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 28, 29, 30 തീയതികളിലായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇടവകയുടെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിലാണ് വിബിഎസിനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നത്. കഴിഞ്ഞവർഷം ആദ്യമായി നടത്തിയ വിബിഎസിന് ഇടവകയിലും മാഞ്ച്സ്റ്ററിലും സമീപ പ്രദേശങ്ങളിൽ നിന്നുമൊക്കെയായി നൂറുകണക്കിന് കുട്ടികൾ അവധിക്കാലം ചിലവഴിക്കവാനായി എത്തിച്ചേർന്നിരുന്നു.

ടോപ് അപ്പ് യുവർ ഫേയ്ത്ത് എന്നുള്ള തീം ആസ്പദമാക്കിയാണ് ഈ വർഷത്തെ വിബിഎസ് നടത്തുന്നത്. ഈ വർഷത്തെ മുഖ്യാതിഥിയായി എത്തിച്ചേരുന്നത് മാഞ്ച്സ്റ്റർ ടാബോർ മാർത്തോമ്മ ഇടവക വികാരി റവ. ഫാ. അലക്സാണ്ടർ തരകൻ ആയിരിക്കും. ഒക്ടോബർ 28ന് രാവിലെ 9.30ന് ആരംഭിക്കുന്ന വിബിഎസ് ക്ലാസുകൾ 30ന് ഇടവക വികാരി റവ. ഫാ. സജി ഏബ്രഹാമിന്റെ കുർബാനയോടുകൂടി സമാപിക്കും.

സമാപന സമ്മേളനത്തിൽ വച്ച് ഇടവകയിലെ ജിസിഎസ്‌സി, എ ലെവൽ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുകയും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഇടവകയുടെ ഉപഹാരവും സമ്മാനിക്കുകയും ചെയ്യും. വിബിഎസിന് എത്തിച്ചേരുന്ന കുട്ടികൾക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സൺഡേ സ്കൂൾ ഭാരവാഹികൾ അറിയിച്ചു. മൂന്നു ദിവസമായി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ കുട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സൺഡേ സ്കുൾ ഭാരവാഹികളും അറിയിച്ചു.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.