Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഥമ ക്നാനായ തിരുന്നാളിന് സിറോ മലബാർ മെത്രാൻ വചന സന്ദേശം നൽകും

mar-joseph-sabrical

മാഞ്ചസ്റ്റർ ∙ യുകെയിലെ ഷൂസ്ബെറി രൂപതയിൽ ക്നാനായ കാത്തലിക് ചാപ്ലയൻസി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ യുകെയിലെ ക്നാനായ കത്തോലിക്കർ ഒന്നു ചേർന്ന് നടത്തപ്പെടുന്ന പ്രഥമ ക്നാനായ തിരുന്നാളിന് അനുഗ്രഹാശീർവാദമേകുവാൻ നിയുക്ത മെത്രാൻ മാർ ജോസഫ് സാമ്പ്രിക്കലും എത്തിച്ചേരും.

യുകെയിലെ സിറോ മലബാർ രൂപതയായ പ്രിസ്റ്റൺ സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് ഊഷ്മളമായ വരവേൽപ്പ് നൽകും. നിയുക്ത മെത്രാന്റെ നിറസാന്നിധ്യം ക്നാനായ കത്തോലിക്കർക്ക് ആവേശമാകും.

ഒന്നാം വാർഷികം ആഘോഷിക്കുന്ന സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂൾ ആഘോഷ പരിപാടികളുടെയും ഇടവക വാർഷികത്തിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുന്നത് നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലായിരിക്കും.

പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുളള യൂറോപ്പിലെ ക്നാനായ ചാപ്ലയൻസിയിലെ തിരുന്നാളിന് യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ എല്ലാ യൂണിറ്റിൽ നിന്നും അംഗങ്ങൾ എത്തി ചേർന്ന് ഇടവക കൂട്ടായ്മയിൽ പങ്കുചേരും.

ഒക്ടോബർ ഒന്നിന് രാവിലെ വിഥിൻ ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ പൊന്തിഫിക്കൽ കുർബാനയോടെയാണ് ക്നാനായ തിരുന്നാളിന് തുടക്കമാവുക. ദിവ്യകാരുണ്യ വാഴ് വ്, ആഘോഷമായ പ്രദിക്ഷണം എന്നിവയും തുടർന്ന് ക്നാനായ സ്നേഹ വിരുന്നിനും ശേഷം സൺഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെ വാർഷികവും യുകെയിലെ ക്നാനായ സമൂഹം അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.

തിരുന്നാൾ വിജയത്തിനായി വിവിധ കമ്മിറ്റികൾ ഊർജ്ജിതമായി പ്രവർത്തി ക്കുന്നതിനൊടൊപ്പം തിരുന്നാളിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഷൂഷ്ബറി രൂപതാ ക്നാനായ ചാപ്ലിയൻ എ. സജി മലയിൽ പുത്തൻപുര സ്നേഹ പൂർവ്വം ക്ഷണിക്കുന്നു.

വാർത്ത∙സക്കറിയ പുത്തൻകളം 

Your Rating: