Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ പ്രിസ്‌ബെറ്റേറിയത്തെ അഭിസംബോധന ചെയ്തു

mar-joseph-srampickal-speech502

പ്രസ്റ്റൺ∙ പ്രസ്റ്റൺ എപ്പാർക്കി ഓഫ് ഗ്രെയിറ്റ് ബ്രിട്ടൻ ഓഫ് സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ യുകെയിലെ സിറോ മലബാർ വൈദികരുടെ ആദ്യ പ്രിസ്‌ബെറ്റേറിയം പ്രസ്റ്റണിൽ നടന്നു.

mar-joseph-srampickal-speech0

മെത്രാനായി നിയോഗിക്കപ്പെട്ട ശേഷം ഇന്നലെയാണ് മാർ സ്രാമ്പിക്കൽ യുകെയിൽ എത്തിയത്. യുകെയിലെ വിവിധ രൂപതകളിൽ ജോലിചെയ്യുന്ന ഇരുപത്തിഅഞ്ചിൽ പരം മലയാളി വൈദികരുടെ മീറ്റിങാണ് യുകെയിൽ എത്തിയ ശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ ഔദ്യോഗിക പരിപാടി. രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച വൈദിക കൂട്ടായ്മയിൽ മെത്രാഭിഷേക ശുശ്രൂഷകളുടെ ജനറൽ കൺവീനർ ഫാ. തോമസ് പാറയടി സ്വാഗതം ആശംസിച്ചു.

mar-joseph-srampickal-speech1

ജോയിന്റ് കൺവീനർ റവ. ഡോ. മാത്യു ചൂരപൊയ്കലിന്റെ ആമുഖ പ്രസംഗത്തിന് ശേഷം മാർ സ്രാമ്പിക്കൽ തനിക്കു ദൈവം നൽകിയ അനുഗ്രഹത്തിന് പ്രത്യേക നന്ദി അർപ്പിച്ചു. തന്നിലേക്ക് എത്തിച്ചേർന്ന ദൈവാനുഗ്രഹത്തിനും പ്രത്യേക നിയോഗത്തിനും യുകെയിലെ മുഴുവൻ വൈദിക അല്മായ സമൂഹത്തിന്റെയും പിന്തുണയും പ്രാർഥനയും അഭ്യർഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.

mar-joseph-srampickal-speech2

മെത്രാഭിഷേക ശുശ്രൂഷയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന പതിനാലോളം കമ്മറ്റികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തുകയും ചെയ്തു. അടുത്ത ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന മാത്യു നാമധാരികളായ വൈദികരോടൊന്നു ചേർന്നു കേക്ക് മുറിച്ചു സന്തോഷം പങ്കിട്ട ശേഷം ഉച്ചക്ക് രണ്ടു മണിയോടെയാണ് പ്രിസ്ബിറ്റേറിയം അവസാനിച്ചത്. തുടർന്ന് പതിനാലു കമ്മറ്റികളുടെയും കൺവീനർമാരായ വൈദികർ പ്രത്യേകം യോഗം ചേർന്ന് വിലയിരുത്തലുകൾ നടത്തി.

റിസപ്‌ഷൻ കമ്മിറ്റി കൺവീനർ ഫാ. സജി മലയിൽ പുത്തെൻപുരയുടെ നേതൃത്വത്തിൽ വോളന്റീയർമാരും മറ്റു കമ്മറ്റി അംഗങ്ങളും മെത്രാഭിഷേക ശുശ്രൂഷകൾ നടക്കുന്ന നോർത്ത് എൻഡ് സ്റ്റേഡിയം സന്ദർശിച്ചു. ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്ന മുഴുവൻ ആളുകൾക്കും പരിപാടികളിൽ ആദ്യന്തം സൗകര്യപ്രദമായി സംബന്ധിക്കുവാനും, പാർക്കിങ് ഉൾപ്പടെ ഉള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്താനും വേണ്ടിയാണ് സ്റ്റേഡിയം സന്ദർശിച്ചത്.

mar-joseph-srampickal-speech9

സുരക്ഷാ ക്രമീകരണങ്ങൾ എങ്ങനെ ആയിരിക്കും എന്നതിനെക്കുറിച്ചും നേരത്തെ ചർച്ച നടത്തിയിരുന്നു. സ്റ്റേഡിയത്തിന്റെ അധികാരികളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സ്റ്റേഡിയത്തിൽ വച്ച് പ്രത്യേകം ചർച്ച നടത്തുകയുണ്ടായി. ഒക്ടോബർ ഒൻപതിന് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്ന ആളുകൾ മാസ് സെന്ററുകൾ മുഖേനയോ സിറോ മലബാർ വൈദികർ മുഖേനയോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം എന്നും വാഹനങ്ങളുടെ പാർക്കിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ ക്രമീകരിക്കാൻ വേണ്ടി എത്രയും വേഗം പേരുകൾ അറിയിക്കണം എന്നും കമ്മറ്റിക്കുവേണ്ടി വൈദിക സെക്രട്ടറി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. മീഡിയ കോഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചതാണിത്.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ

 

Your Rating: