Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബങ്ങൾ വിശുദ്ധിയുടെ വിളനിലങ്ങളാകണമെന്ന് മാർ. ജോസഫ് സ്രാമ്പിക്കൽ

mar-joseph-srampickal-welcome1

മാഞ്ചസ്റ്റർ∙ കുടുംബങ്ങൾ വിശുദ്ധിയുടെ വിളനിലങ്ങളായി തീരണമെന്നും യുവജനങ്ങളിലാണ് സഭയുടെ പ്രതീക്ഷയെന്നും ഗ്രയിറ്റ് ബ്രിട്ടൻ രൂപതയുടെ നിയുക്ത ഇടയൻ മാർ. ജോസഫ് സ്രാമ്പിക്കൽ.

mar-joseph-srampickal-welcome6

ഇന്നലെ മാഞ്ചസ്റ്ററിൽ സിറോ മലബാർ സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംബന്ധിച്ച് സൺഡേ സ്കൂൾ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mar-joseph-srampickal-welcome8

വിഥിൻഷോ സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ തന്നെ എത്തിച്ചേർന്ന പിതാവിനെ മാഞ്ചസ്റ്റർ മലയാളികളുടെ ആത്മീയ ഇടയന് റവ.ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ ഇടവക ജനം ഒത്തുചേർന്ന് സ്നേഹോഷ്മളമായ സ്വീകരമാണ് നൽകിയത്.

mar-joseph-srampickal-welcome5

റവ.ഡോ.ലോനപ്പൻ സ്വാഗതം ആശംസിച്ചതിനെ തുടർന്ന് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

mar-joseph-srampickal-welcome9

സഭയുടെ പ്രതീക്ഷ യുവജനങ്ങളിലാണെന്ന് ആവർത്തിച്ച പിതാവ് അടുത്ത രണ്ടു വർഷത്തിനുള്ളിൽ തന്റെ രൂപതയിലെ മുഴുവൻ ഭവനങ്ങളും സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു.

mar-joseph-srampickal-welcome10

ലിവർപൂൾ സിറോ മലബാർ ചാപ്ലിൻ ഫാ.ജിനോ അരീക്കാട്ട്,സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചർ ബോബി ആലഞ്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

mar-joseph-srampickal-welcome4

പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ ആളുകളോടും സംസാരിക്കുകയും, പ്രാർത്ഥനാ സഹായം ആവശ്യപ്പെടുകയും ചെയ്‌ത പിതാവ് അടുത്ത ഞാറാഴ്ച പ്രസ്റ്റണിൽ നടക്കുന്ന മെത്രാഭിഷേകത്തിലേക്ക് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.

mar-joseph-srampickal-welcome3

ഏറെസമയം മാഞ്ചസ്റ്റർ മലയാളികൾക്കൊപ്പം ചിലവിട്ട ശേഷമാണ് ലിവർപൂൾ ബിഷപ്പുമായുള്ള കൂടികാഴ്ചക്കായി അദ്ദേഹം പുറപ്പെട്ടത്. ഈ മാസം മുപ്പതാം തീയതി പിതാവ് വീണ്ടും മാഞ്ചസ്റ്ററിൽ എത്തിച്ചേരും.

മെത്രാഭിഷേകത്തെ തുടർന്നുള്ള പ്രൗഢ ഗംഭീരമായ സ്വീകരണം അന്നേദിവസമാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് സൺഡേ സ്കൂൾ വാർഷിക ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പിതാവ് പങ്കെടുക്കും.

d

കഴിഞ്ഞ ദിവസം നടന്ന, സൺഡേ സ്കൂൾ കുട്ടികൾ മാറ്റുരച്ച, ആർട്സ് ഫെസ്റ്റ് വീറും വാശിയും നിറഞ്ഞതായി.ര ണ്ടു വേദികളിൽ ഒരേസമയം നടന്ന മത്സരങ്ങൾ ഏറെ വൈകിയാണ് സമാപിച്ചത്.

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.