Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ മാത്യു മൂലക്കാട്ട് ഇന്നെത്തും, തിരുനാൾ ആഘോഷിക്കുവാൻ യുകെ ക്നാനായക്കാർ ആവേശത്തിൽ

knanaya-01

മാഞ്ചസ്റ്റർ ∙ യുകെയിലെ ക്നാനായ സമുദായത്തെ ആവേശമണിയിച്ച് കോട്ടയം അതിരൂപതാ മെത്രാൻ മാർ മാത്യു മൂലക്കാട്ട് ഇന്നെത്തും. ക്നാനായ ചാപ്ലയൻസിയുടെ നേതൃത്വത്തിൽ അത്യുജ്ജ്വല സ്വീകരണമാണ് മാർ മാത്യു മൂലക്കാടിന് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.

പ്രധാന തിരുനാളിനു ഒരു ദിവസംകൂടി അവശേഷിക്കേ യുകെയിലെങ്ങുമുളള ക്നാനായക്കാർ ആവേശത്തിലായി. യുകെ കെസിഎ കൺവൻഷനു ശേഷം യുകെയിലെ ക്നാനായക്കാർക്ക് ഒരുമിച്ചു കൂടുവാനുളള വേദി കൂടിയായി മാറുകയാണ് പ്രഥമ മാഞ്ചസ്റ്റർ ക്നാനായ ചാപ്ലയൻസി തിരുനാൾ.

നാളെ രാവിലെ പത്തിന് സെന്റ് ആന്റണിസ് ചർച്ചിൽ തിരുവസ്ത്രങ്ങളിഞ്ഞ വൈദികരും പ്രസുദേന്തിമാരും പ്രദിക്ഷണമായി ദേവാലയത്തിനുളളിലേയ്ക്ക് പ്രവേശിച്ച് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സിറോ – മലബാർ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷൂസ് ബെറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് എന്നിവർ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കും.

ഐറിഷ് ഡാൻസ് മേളം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് തിരുനാൾ പ്രദിക്ഷണത്തിനുശേഷം പരിശുദ്ധ കുർബാനയുടെ ആശീർവാദവും മാതാവിന്റെ കിരീട നേർച്ചയും നടത്തപ്പെടും. സ്നേഹ കൂട്ടായ്മയ്ക്കുശേഷം പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ഇടവക ജനമൊരുക്കുന്ന വിസ്മയകരമായ ‘മെഗാഷോ’ അരങ്ങേറും. ഇതോടൊപ്പം സെന്റ് ജോൺ രണ്ടാമൻ സൺഡേ സ്കൂളിന്റെയും വിവിധ ഭക്ത സംഘടനകളുടെയും വാർഷികം നടത്തപ്പെടും.

knanaya-02

സഭാ സ്നേഹം ആത്മാവിൽ അഗ്നിയായും സമുദായ സ്നേഹം നെഞ്ചിലേറ്റിയും പാരമ്പര്യ പൈതൃകത്തെ കാത്തു പരിപാലിക്കുന്ന ക്നാനായ സമുദായംഗങ്ങളുടെ യുകെയിലെ പ്രഥമ തിരുനാളിനോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വിപുലമായ പാർക്കിങ്ങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

kananya

കാറുകളിൽ വരുന്നവർക്ക് സെന്റ് ആന്റണിസ് സ്കൂളിൽ (M22 0NT) വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. കോച്ചുകളിൽ വരുന്നവർക്ക് ആളുകളെ ദേവാലയ സമുച്ചയത്തിൽ ഇറക്കിയതിനുശേഷം ഫോറം സെന്ററിൽ (M22 5HI) പാർക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് - റെജി മഠത്തിലോട്ട് : 078 8696 8196, ഉതുപ്പ് കുന്നുകാലായിൽ : 078 389 7648, മാർട്ടിൻ മലയിൽ : 079 5174 5564.

വാർത്ത∙ സഖറിയ പുത്തെൻകളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.