Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ക്നാനായ ഇടവകകൾ അനിവാര്യം : മാർ ജോസഫ് സ്രാമ്പിക്കൽ

മാഞ്ചസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ – മലബാർ രൂപതയിൽ കൂടുതൽ ക്നാനായ ഇടവകകൾ ഉണ്ടാകണമെന്ന് നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഥമ ക്നാനായ ചാപ്ലയൻസി തിരുന്നാളിനോടനുബന്ധിച്ചുളള വചനസന്ദേശ മധ്യേയാണ് മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടത്. സിറോ മലബാർ സഭയിലെ ശക്തമായ സമുദായമായ ക്നാനായ സമുദായം സിറോ മലബാർ സഭയായി വളർച്ചയ്ക്ക് നിസ്തൂലമായ സംഭാവന നൽകിയതെന്നും തുടർന്നും സഭയുടെ വളർച്ചയ്ക്ക് നിസ്തൂല സംഭാവനകൾ സാധ്യമാകട്ടെയെന്നും ആശംസിക്കുന്നു.

ദൈവഹിതം അനുസരിക്കാത്തവർക്ക് സഭയുടെ അംഗമായിരിക്കുവാൻ സാധിക്കില്ലെന്നും പരിശുദ്ധ അമ്മ ഉയർന്നു നിൽക്കുമ്പോൾ വിഘടനവാദികളും തിന്മയുടെ ശക്തികളും ചിതറി പോകുമെന്നും വിശ്വാസത്തിൽ കുറവ് സംഭവിക്കുമ്പോഴാണ് കുടംബത്തിൽ അസ്വസ്ഥതകളും പാളിച്ചകളും സംഭവിക്കുന്നതെന്നും കോട്ടയം അതിരൂപതയ്ക്ക് ലഭിച്ച ഭാഗ്യമാണ് ബനഡിക്റ്റൻ സന്ന്യാസി ജീവിതം നയിക്കുന്ന മാർ മാത്യു മൂലക്കട്ടെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ഒക്ടോബർ ഒൻപതിനു നടത്തപ്പെടുന്ന രൂപതാസ്ഥാപനത്തിനും മെത്രാഭി ഷേകത്തിനും എല്ലാവരുടെയും സാന്നിധ്യസഹകരണങ്ങളും പ്രാർത്ഥനാ സഹകരണവും മാർ ജോസഫ് സാമ്പ്രിക്കൽ അഭ്യർത്ഥിച്ചു. 

വാർത്ത∙സക്കറിയ പുത്തൻകളം ജോസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.