Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൻഡി, ഡൻകെൽഡ്, അബർഡീൻ രൂപതകളിൽ മാർ സ്രാമ്പിക്കലിന് ഹൃദ്യമായ വരവേൽപ്പ്

bishop-welcome

പ്രസ്റ്റൺ∙ പ്രസ്റ്റൺ ആസ്ഥാനമായുളള സിറോ മലബാർ സഭയുടെ ‘ഗ്രേറ്റ് ബ്രിട്ടൻ’ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് സ്കോട്ട് ലന്റിലെ വിവിധ രൂപതകളിൽ ആവേശോജ്വല വരവേൽപ്പ്. ഡൻഡി രൂപതയിൽ ഫാ. ജോൺ ആൻമുറ CST, ഫാ. റോജി നരിതൂക്കിൽ CST, ഫാ. ജോൺ മുണ്ടയ്ക്കൽ CST, ഫാ. പീറ്റർ തോമസ് ഒഎഫ്എം കപ്പൂച്ചിൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഡൻഡി സെന്റ് ക്ലമെൻസ് പളളിയിൽ 9 മണിക്ക് ദിവ്യബലി അർപ്പിച്ചശേഷം ഡൻഡിയിലെയും പെർത്തിലെയും വിശ്വാസികളെ കാണാനും നിയുക്ത മെത്രാൻ സമയം കണ്ടെത്തി.

bishop-3

തുടർന്ന് ഡൻകെൻഡ് രൂപതാധ്യക്ഷൻ സ്റ്റീഫൻ റോബ്സണുമായും വികാരി ജനറാൾ അൽഡോ ആഞലോസാന്തോയുമായും കൂടിക്കാഴ്ച നടത്തി. ഫാ. ജോസഫ് പിണർക്കാട്ട് സേവനം ചെയ്യുന്ന അബർദ്ദീനിലെ മാസ്ട്രിക് ദേവാലയത്തിലും അവിടെയുളള സിറോ മലബാർ വിശ്വാസികളുടെ ഇടയിലും സന്ദർശനം നടത്തി വൈകുന്നേരത്തോടെ അബർദ്ദീൻ രൂപതാധ്യക്ഷൻ റൈറ്റ്. റവ. ഹ്യൂഗ് ഗിൽബെർട്ട് ഒഎസ്ബിയുമായും മാർ സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി.

രൂപതാധ്യക്ഷന്മാരും വൈദികരും വിശ്വാസികളും വളരെ ആവേശത്തോടുകൂടിയാണ് സ്വീകരിച്ചതെന്ന് മാർ സ്രാമ്പിക്കൽ അറിയിച്ചു. വിശ്വാസികളുടെ ഈ ആവേശവും സഭാ കാരുണ്യങ്ങളിലുളള വലിയ താല്പര്യവും തന്റെ പുതിയ ശുശ്രൂഷാ മേഖലയ്ക്ക് വലിയ കരുത്തും ആത്മവിശ്വാസവും പകരുന്നതാണെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. ഓരോ രൂപതയിലും പ്രവർത്തിക്കുന്ന വൈദികരുടെ മികച്ച നേതൃത്വത്തിന്റെയും ജനങ്ങൾക്ക് ആത്മീയ പരിശീലനം നൽകുന്നതിൽ കാണിക്കുന്ന വലിയ ഉത്സാഹത്തിന്റെയും തെളിവുകളാണ് ജനങ്ങളുടെ ഈ താല്പര്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

bishop-2

മാർ സ്രാമ്പിക്കലിനൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറി റവ. ഫാ. ഫാൻസ്വാ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. അനൗദ്യോഗികമായാണ് തന്റെ പ്രാരംഭ സന്ദർശനങ്ങൾ മാർ സ്രാമ്പിക്കൽ ആരംഭിച്ചതെങ്കിലും തങ്ങൾക്കു സ്വന്തമായി കിട്ടിയ പുതിയ മെത്രാനെ കാണുവാനും സംസാരിക്കുവാനുമായി വലിയ ആവേശത്തോടു കൂടിയാണ് ഓരോ സ്ഥലത്തും ജനങ്ങൾ കാത്തുനിൽക്കുന്നത്. നാളെ മാർ സ്രാമ്പിക്കൽ ന്യൂകാസിൽ പ്രദേശം കേന്ദ്രീകരിച്ചാണ് സന്ദർശനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വാർത്ത ∙ ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട് 

Your Rating: