Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ. സ്റ്റീഫൻ ചെർപ്പണത്തിന് സ്വിറ്റ്‌സർലൻഡിൽ സ്വീകരണം

img-01

സൂറിച്ച്∙ സ്വിറ്റ്‌സർലൻഡിലെ വിശ്വാസ സമൂഹത്തിന്റെ കൂടെ ചുമതല വഹിക്കുന്ന മാർ. സ്റ്റീഫൻ ചെർപ്പണത്തിനു സ്വിറ്റ്‌സർലൻഡിൽ സ്വീകരണം നൽകുന്നു. സൂറിച്ച് ബൈബിൾ കൺവൻഷന്റെ സമാപന ദിവസത്തിലാണ് വിപുലമായ സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 21,22 ,23 തീയതികളിൽ സൂറിച്ചിൽ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ബൈബിൾ കൺവൻഷനും മാർ സ്റ്റീഫൻ ചെർപ്പണത്തിനു സ്വീകരണവും നൽകുമെന്നു പള്ളി കമ്മിറ്റിക്ക് വേണ്ടി അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പാലം എന്നിവർ അറിയിച്ചു.

സൂറിച്ച് ബോർവെഗിലെ തെരേസാ ദേവാലയത്തിൽ കൺവെൻഷൻ നടക്കും .ബിഷപ് മാർ ലോറൻസ് മുക്കുഴി (ബെൽത്തങ്ങാടി രൂപത ) ഫാ.അരുൺ കളമറ്റത്തിൽ എന്നിവർ കൺവൻഷൻ നയിക്കും. 21ന് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണി മുതലും 22നു ശനിയാഴ്ച 9 മുതൽ നാലര വരെയും 23ന് ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരു മണി മുതൽ എട്ടുമണി വരെയും കൺവൻഷൻ നടക്കും .

23ന് ഞായറാഴ്‌ച അഞ്ചുമണിക്ക് അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മാർ സ്റ്റീഫൻ ചെർപ്പണത്തിന് സ്വീകരണം നൽകും. അഞ്ചരയ്ക്ക് ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് സീറോ മലബാർ കമ്യൂണിറ്റി ചാപ്ലയിൻ ഫാ.തോമസ് പ്ലാപ്പള്ളിൽ അറിയിച്ചു.

വാർത്ത∙ജേക്കബ് മാളിയേക്കൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.