Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ സ്റ്റീഫൻ ചിറപ്പണത്തിന്  റോമിൽ സ്നേഹ നിർഭരമായ സ്വീകരണം 

mar-stephen-chirappe-rome8

റോം∙ യൂറോപ്പിലെ സിറോ മലബാർ വിശ്വാസികളുടെ അപ്പോസ്തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട മോൺ. സ്റ്റീഫൻ ചിറപ്പണത്തിന് റോമിലെ വിശ്വാസ സമൂഹം ഊഷ്മളമായ സ്വീകരണം നൽകി.

2016 സെപ്റ്റംബർ 3ാം തീയതി വൈകിട്ട് 4ന് ഫ്യൂമിച്ചിനോ എയർപോർട്ടിൽ (Fiumicino Airport)ൽ എത്തിച്ചേർന്ന നിയുക്ത മെത്രാൻ സ്റ്റീഫൻ ചിറപ്പണത്തിനെ, റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ ഡയറക്ടർ മോൺ. പിയർ പൗളോ, അസി. വികാരിമാരായ ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ.ബിനോജ് മുളവരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അനേകം വൈദികരും, സിസ്റ്റേഴ്സും, അൽമായ പ്രതിനിധികളും എത്തിച്ചേർന്നിരുന്നു.

mar-stephen-chirappe-rome1

വൈകിട്ട് 5.30ന് കോർണേലിയ വില്ല ബെനദേത്തയിൽ നടന്ന പെനുവേൽ കൂട്ടായ്മയിൽ നിയുക്ത പിതാവിന് റോമിലെ വിശ്വാസ സമൂഹം സ്നേഹനിർഭരമായ വരവേൽപ്പ് നൽകി. തുടർന്ന് സ്റ്റീഫൻ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.

വാർത്ത∙ ജോസ്മോൻ കമ്മട്ടിൽ 
 

Your Rating: