Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ഒരുക്കങ്ങള്‍ ആരംഭിച്ചു

mar-stephan

റോം∙ യൂറോപ്പിലെ സിറോ മലബാര്‍ സമൂഹത്തിന് അപ്പോസ്‌തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ക്രമീകരിക്കുവാന്‍ അല്‍മായ പ്രതിനിധികളുടെ യോഗം റോമിലെ അസി. വികാരി ഫാ. ബിജു മുട്ടത്തുകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

പ്രസ്തുത യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും വിവിധ കമ്മിറ്റികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. സെപ്റ്റംബര്‍ 4ന് വൈകിട്ട് 4 മണിക്ക് സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളുടെ വിപുലീകരണവും മെത്രാഭിഷേക ചടങ്ങുകളുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള കാര്യങ്ങളും യോഗത്തില്‍ തീരുമാനിക്കും.

സാന്തോം ഇടവക വികാരി എന്ന നിലയില്‍ റോമിലെ സിറോ മലബാര്‍ വിശ്വാസി സമൂഹത്തിന് സ്തുത്യര്‍ഹമായ സേവനങ്ങളായിരുന്നു മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കാഴ്ചവെച്ചത്. തങ്ങളുടെ ഇടയന് ലഭിച്ച സ്ഥാനലബ്ധിയില്‍ റോമിലെ ഓരോ മലയാളിയും ആഹ്ലാദത്തിലാണ്. മാര്‍ സ്റ്റീഫന്‍ പിതാവിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ഏറ്റവും ഭംഗിയായി നടത്താനുള്ള ഉത്സാഹത്തിലാണ് റോമിലെ മലയാളി സമൂഹം.

വാർത്ത∙ ജെജി മാന്നാർ  

Your Rating: