Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിയൻ മിനിസ്ട്രി യുകെ പഠന സഹായ വിതരണം മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു

marian-ministry-uk-study-material5

ചങ്ങനാശേരി∙ ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മരിയൻ മിനിസ്ട്രി യുകെ മധ്യ തിരുവിതാംകൂറിലെ വിവിധ സ്‌കൂളുകളിലെ നിർധനരായ വിദ്യാർഥികൾക്ക് നൽകിയ വിദ്യാഭ്യാസ ധനസഹായം ചങ്ങനാശേരിയിൽ വച്ച് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. മരിയൻ മിനിസ്ട്രി യുകെയും, ഫാ. ഷാജി തുമ്പേച്ചിറ നേതൃത്വം നൽകുന്ന സെലിബ്രന്റ്‌സ് ഇന്ത്യയുമായി ചേർന്ന് നടത്തിയ പരിപാടിയിൽ എൺപതോളം കുട്ടികൾക്കാണ് ധന സഹായം നൽകിയത്. കുട്ടികൾക്ക് നേരിട്ട് സഹായം നൽകുന്നതിന് പകരം അവർ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യാപകർ വഴിയാണ് സഹായ ധനം വിതരണം ചെയ്തത്.

മരിയൻ മിനിസ്ട്രി നടത്തുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദനാർഹമാണെന്നും, ഇനിയും കൂടുതൽ പരിപാടികൾ ചെയ്യാൻ ഇടവരട്ടെ എന്നും പിതാവ് ആശംസിച്ചു. ചങ്ങനാശേരി അതിരൂപത ചാൻസലർ റെവ. ഡോ. ടോം പുത്തൻകളം, പ്രോക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, സന്ദേശ നിലയം ഡയറക്ടർ ഫാ. ജോബി കറുകപ്പറമ്പിൽ, എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഫാ. ഷാജി തുമ്പേച്ചിറ സ്വാഗതവും സന്തോഷ് സെലെബ്രന്റ്‌സ് ഇന്ത്യ നന്ദിയും അർപ്പിച്ചു.

കേരള സഭയിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളും മരിയൻ ഭക്തി ഗാനങ്ങളിൽ കൂടി ജനമനസുകളിൽ ചിരപ്രതിഷ്ഠനേടുകയും ചെയ്തിട്ടുള്ള ഫാ. ഷാജി തുമ്പേച്ചിറയുടെ പ്രചോദനത്താൽ രൂപം കൊണ്ട മരിയൻ മിനിസ്ട്രിക്ക്‌ നേതൃത്വം കൊടുക്കുന്നത് ഷൈമോൻ തോട്ടുങ്കൽ, ഷെല്ലി ഫിലിപ്പ്, ബിനു കിഴക്കയിൽ, സജി കൊട്ടാരത്തിൽ, മാത്യു ഏലൂർ, ഷിബു എട്ടുകാട്ടിൽ, ഷാജി വരാക്കുടി, ജൂബി എം.സി., ബിനു പേരൂർ, ബിനീഷ് പെരുമപ്പാടം, ജോബി പുതുക്കുളങ്ങര എന്നിവരാണ്. ന്യൂകാസിലിലും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അഭ്യുദയകാംഷികളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് ഈ പരിപാടിക്കുള്ള പണം കണ്ടെത്തിയത്. വരും കാലങ്ങളിലും നമ്മുടെ നാട്ടിലെ അശരണരായ ആളുകൾക്ക് ആവുന്ന വിധത്തിൽ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മരിയൻ മിനിസ്ട്രി മുൻപോട്ടു പോകുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ

Your Rating: