Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രാൻസിസ് മാർപാപ്പ ഫെയ്സ്ബുക്ക് തലവനുമായി കൂടിക്കാഴ്ച നടത്തി

mar-papa

റോം∙ ഫ്രാൻസിസ് മാർപ്പാപ്പ ഫെയ്സ്ബുക്ക് സ്ഥാപകനും, മേധാവിയുമായ മാർക്ക് സുക്കർബർഗുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ റോമിലെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളും മുപ്പത്തിരണ്ടുകാരനുമായ സുക്കർബർഗ് പ്രീസ്സിലാ ചാനുമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്. ഇവരുടെ കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു നിന്നു. ആശയ വിനിമയത്തിനുള്ള സാങ്കേതിക വിദ്യകൾ എങ്ങനെ ദാരിദ്ര്യ നിർമാർജനത്തിനുപയോഗിക്കാം എന്ന വിഷയത്തെക്കുറിച്ചായിരുന്നു ഇരുവരും തമ്മിൽ ചർച്ച നടന്നത്. ദാരിദ്ര്യ നിർമാർജനത്തിന് വൻ തുക എല്ലാ വർഷവും ചെലവഴിക്കുന്നുണ്ടെന്ന് സുക്കർബെർഗ് മാർപാപ്പയെ അറിയിച്ചു.

mar-papa01

ഫെയ്സ്ബുക്കിൽ ഇതുവരെ അക്കൗണ്ട് ഇല്ലാത്ത ഫ്രാൻസിസ് മാർപാപ്പ ഉടനടി ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുറണമെന്ന് സുക്കർബർഗ് അപേക്ഷിച്ചു. കൂടിക്കാഴ്ച അവസ്മരണീയമായിരുന്നുവെന്ന് പിന്നീട് ഫെയ്സ്ബുക്ക് മേധാവി മാധ്യമങ്ങളെ അറിയിച്ചു. റോമിൽ സുക്കർബർഗ് ഇറ്റാലിയൻ പ്രധാനമന്ത്രി റെൻസിയുമായും കൂടിക്കാഴ്ച നടത്തി. 

Your Rating: