Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർക്കൽ ഗ്രീൻ പാർട്ടിയുമായി ധാരണയ്ക്ക് നീക്കം

merkel-1

ബർലിൻ∙ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ചാൻസലർ അംഗല മെർക്കൽ ജർമനിയിൽ പുതിയ സംഖ്യത്തിന് നീക്കം നടത്തുന്നതായി സൂചന. പരിസ്ഥിതി പാർട്ടിയായ ഗ്രീനുമായി സഹകരിച്ച് പൊതു തിരഞ്ഞെടുപ്പിനെ നേരിടാനാണ് മെർക്കൽ നീക്കം. അടുത്ത തിരഞ്ഞെടുപ്പിൽ നിലവിലെ സോഷ്യലിസ്റ്റ് പാർട്ടിയുമായിട്ടുള്ള മഹാസഖ്യം ഉപേക്ഷിക്കുവാനും മെർക്കൽ തയാറെടുക്കുകയാണ്. അഭയാർഥി പ്രശ്നത്തിൽ മെർക്കലിന്റെ ജനപിന്തുണ നന്നേ കുറയുകയാണ്. ഗ്രീനുമായി ധാരണയിലെത്തിയാൽ ജയിച്ച് കയറാം എന്ന് മെർക്കൽ കരുതുന്നു.

സോഷ്യലിസ്റ്റ് പാർട്ടിയും ഗ്രീനുമായി ധാരണയിലെത്തിയാൽ ജയിച്ച് കയറാം എന്ന് മെർക്കൽ കരുതുന്നു. സോഷ്യലിസ്റ്റ് പാർട്ടിയും ഗ്രീനെ ചാക്കിൽ കയറ്റാൻ ശ്രമം ആരംഭിച്ചതായും പിന്നാമ്പുറ സംസാരമുണ്ട്. 

Your Rating: