Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാൻസലർ മെർക്കലിനെ ‘അഭിനവ’ ഹിറ്റ്ലറാക്കിയത് വിവാദമായി

merkel-0c1

ബർലിൻ ∙ ചാൻസലർ ആംഗല മെർക്കലിനെ ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറായി ഒരു തുർക്കി പത്രം ചിത്രീകരിച്ചത് വൻ വിവാദമായി. അക്സാം എന്ന ദിനപത്രമാണ് ഒന്നാം പേജിൽ മെർക്കലിന് ‘ഹിറ്റ്ലർ മീശ’ നൽകി ചിത്രം അച്ചടിച്ചത്.

സൈനിക അട്ടിമറി അതിജീവിച്ച തുർക്കി പ്രസിഡന്റ് ഉർദഹാൽ രാജ്യത്ത് അഴിച്ച് വിട്ട അടിച്ചമർത്തൽ നടപടി ജർമനി ചോദ്യം ചെയ്യുകയും പ്രതികാര നടപടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനെതിരായിട്ടാണ് തുർക്കി മാധ്യമങ്ങൾ മെർക്കലിനെതിരെയും ജർമനിക്കെതിരായും തിരിഞ്ഞത്.
ജർമനി തുർക്കിയുടെ ഒരു സുഹൃത്തല്ല, ശത്രുവാണ് എന്ന് ധ്വനി വരുത്തിയാണ് തുർക്കി മാധ്യമങ്ങൾ അടുത്ത കാലത്ത് വാർത്തകൾ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.

merkel-0102

ഇതിനിടയിൽ തുർക്കിയിൽ കഴിയുന്ന മുപ്പത് ലക്ഷം അഭയാർത്ഥികൾക്ക് തുർക്കി പാസ്പോർട്ട് നൽകി യൂറോപ്പിലേക്ക് തുറന്ന് വിടുമെന്നും, തുർക്കി യൂറോപ്യൻ യൂണിയന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഭയാർത്ഥികൾ മൂലം ശ്വാസം മുട്ടുന്ന ജർമൻ ജനതയ്ക്ക് തുർക്കിയുടെ ഭീഷണി ഒരു ഇടിത്തീ പോലെയാണ് അനുഭവപ്പെട്ടത്.

Your Rating: