Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റു സമ്മതിച്ച മെർക്കലിന് അഭിനന്ദനം

merkel

ബർലിൻ∙ അഭയാർഥി നയത്തിൽ വന്ന പിഴവുകൾ ഏറ്റുപറഞ്ഞ ജർമൻ ചാൻസലർ അംഗല മെർക്കലിനു വിവിധ രാഷ്ട്രീയ നേതാക്കളുടെ അഭിനന്ദനം. കഴിഞ്ഞ വർഷം അഭയാർഥി പ്രവാഹത്തെ നേരിടാൻ രാജ്യം സജ്ജമായിരുന്നില്ലെന്നും ഇനി പിഴവ് ആവർത്തിക്കില്ലെന്നുമാണ് ബർലിൻ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം മെർക്കൽ പ്രഖ്യാപിച്ചത്.

ആദരണീയമായ കാര്യമാണ് മെർക്കൽ ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് സിഎസ്‍യു ഉപ നേതാവ് ക്രിസ്റ്റ്യൻ ഷ്മിഡ്റ്റ് അഭിപ്രായപ്പെട്ടു. പാർട്ടി നേതാവ് മാർക്ക് സോഡറും ഇതിനോടു യോജിച്ചു.

സിഡിയു നേതാവായ മെർക്കലിനു സഹോദര പാർട്ടിയായ സിഎസ്‍യുവിൽ നിന്ന് ഇത്രയേറെ പ്രശംസ കിട്ടുന്നത് ദീർഘകാലത്തിനു ശേഷമാണ്. അവരുടെ ഉദാര അഭയാർഥി നയത്തിന്റെ ഏറ്റവും വലിയ വിമർശകൻ സിഎസ്‍യു നേതാവ് ഹോഴ്സ്റ്റ് സീഹോഫർ ആയിരുന്നു. നയത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു വരെ സീഹോഫർ ഒരു ഘട്ടത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.

ഇതുവരെ അഭയാർഥി നയത്തിലെ പാളിച്ചകൾ സമ്മതിച്ചു കൊടുക്കാൻ തയാറാവാതെ നിൽക്കുകയായിരുന്ന മെർക്കലിനെ ബർലിൻ തിരഞ്ഞെടുപ്പ് ഫലമാണ് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

മെർക്കലിന്റെ അഭയാർഥി നയത്തിന് ഒബാമയുടെ പ്രശംസ

ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ അഭയാർഥി നയം രാജ്യത്തിനുള്ളിൽ കടുത്ത വിമർശനങ്ങൾക്കു പാത്രമായി. അഞ്ചു പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തോൽവിക്കു വരെ അതു കാരണമാവുകയും ചെയ്തു. എന്നാൽ, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇപ്പോഴും മെർക്കലിന്റെ അഭയാർഥി നയത്തെ പ്രശംസയാൽ മൂടുകയാണ്.

ശരിയായ കാര്യം തന്നെയാണ് മെർക്കൽ ചെയ്യുന്നതെന്ന് ഐക്യരാഷ്ട്ര സഭയിൽ ഒബാമ പറഞ്ഞു. രാജ്യാന്തര അഭയാർഥി പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം ചിലപ്പോഴൊക്കെ കഠിനമായിരിക്കും. എന്നാൽ, ജർമനിയും കാനഡയും ശരിയായ കാര്യങ്ങൾ തന്നെയാണു ചെയ്യുന്നത്. ജർമൻ ചാൻസലർ അംഗല മെർക്കലിനെയും കനേഡിയൻ പ്രധാനമന്ത്രി ട്രൂഡ്യൂവിനെയും വ്യക്തിപരമായി അഭിനന്ദിക്കുന്നു എന്നും ഒബാമ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.