Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർക്കലിന്റെ ജനപ്രീതി ഉയരുന്നു വീണ്ടും ചാൻസലർ സ്ഥാനാർഥി

merkel

ബർലിൻ∙ വീണ്ടും ജർമൻ ചാൻസലർ അംഗലമെർക്കലിന്റെ ജനപ്രീതി ഉയരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുറത്ത് വിട്ട സർവേ ഫലത്തിലാണ് ഈ വെളിപ്പെടുത്തൽ.

54% ജർമൻകാർ ചാൻസലർ മെർക്കൽ വീണ്ടും സ്ഥാനാർഥിയായി കാണാൻ ആഗ്രഹിക്കുന്നതായിട്ടാണ് റിപ്പോർട്ട്. അഭയാർഥി നയത്തിൽ മെർക്കൽ അടുത്ത കാലത്ത് നടത്തിയ ചുവട് മാറ്റമാണ് അവരുടെ ജനപ്രീതി ഉയരാൻ പ്രാധാന കാരണം.2017 സെപ്റ്റംബറിൽ നടക്കുന്ന പൊതു തിര‍ഞ്ഞെടുപ്പിൽ മെർക്കൽ നാലാം തവണയും ചാൻസലർ സ്ഥാനാർഥിയാകുമെന്ന് കഴിഞ്ഞ ദിവസം അവരുടെ അടുത്ത സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു. മെർക്കൽ നിലവിലെ വിശാല മുന്നണി സഖ്യം നിലനിർത്താൻ ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.