Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർക്കലും സീഹോഫറും മനസ്സ് തുറക്കുന്നു

seehofer-merkel

ബർലിൻ ∙ ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ കടുത്ത വിമർശകനായ ഹോഴ്സ്റ്റ് സീഹോഫറും മെർക്കലും ബർലിനിൽ തുറന്ന ചർച്ചയ്ക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ഒരു വർഷമായി മെർക്കലിന്റെ അഭയാർത്ഥി നയത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയ ഏക ജർമൻ നേതാവാണ് സീഹോഫർ.

മെർക്കലിന്റെ പാർട്ടിയായ സിഡിയു(CDU)വിന്റെ സഹോദര പാർട്ടിയായ സിഎസ്‌യുവിന്റെ( CSU) അധ്യക്ഷനും ബവേറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ് സീഹോഫർ. കഴിഞ്ഞ ദിവസം ചാൻസലർ മെർക്കൽ അഭയാർത്ഥി നയത്തിൽ തനിക്കുണ്ടായ തെറ്റുകൾ തുറന്നു സമ്മതിച്ച് ജർമൻ ജനതയോട് മാപ്പപേക്ഷിക്കുകയും ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു നൽകുകയും ചെയ്തു.

എന്നാൽ അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പ് ‘മെർക്കലിന്റെ അടവ് നയമായിട്ടാണ് സംഭവത്തെ ചിലർ വിലയിരുത്തിയത്. വീണ്ടും ചാൻസലർ ആകാൻ മെർക്കൽ പൊതു ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നു എന്നുവരെ വിമത ആക്ഷേപമുണ്ട്. എങ്കിലും സംഭവം സീഹോഫറെ തണുപ്പിച്ചതായിട്ടാണ് സൂചന.

സീഹോഫറിന്റെ ആവശ്യങ്ങൾ മെർക്കൽ അംഗീകരിച്ചാൽ ഇരുപാർട്ടികളും പഴയ രീതിയിലാകും. രണ്ടു ലക്ഷം അഭയാർത്ഥികളെ മാത്രം ജർമനി പ്രതിവർഷം സ്വീകരിക്കുക, അപേക്ഷ നിരസിച്ച അഞ്ച് ലക്ഷം അഭയാർത്ഥികളെ ഉടനനടി നാടു കടത്തുക എന്നിവയാണ് സീഹോഫർ ആവശ്യപ്പെടുന്നത്. മെർക്കലും സീഹോഫറും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് ജർമൻ മാധ്യമങ്ങൾ അതീവ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.