Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈൻഡ് ‘തിരുവോണം 2016’ വിഡിയോ പുറത്തിറക്കി

mind

ഡബ്ലിൻ ∙ മൈൻഡ് സംഘടിപ്പിച്ച ‘തിരുവോണം 2016 ന്റെ വിഡിയോ പുറത്തിറക്കി. ഗ്രിഫിത്ത് അവന്യൂ മരീനോയിലെ Scoil mhuire നാഷണൽ ബോയ്സ് സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ മൈൻഡ് കിഡ്സ് ഫെസ്റ്റിലെ മൈൻ‍ഡ് ഐക്കൺ അവാർഡ് ജേതാക്കളായ സപ്ത രാമൻ, ജോബിജു, സ്വര രാമൻ എന്നിവർക്കും മൈൻഡ് എക്സലൻസി അവാർഡ് ജേതാക്കളായ ബ്രിട്ടോ പെരേപ്പാടൻ, ജിതിൻ ജെയിംസ് എന്നിവർക്കും അവാർഡുകൾ സമ്മാനിച്ചു.

രാവിലെ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ഫിസ്ബറോ ടീം വിജയികളായി. തുടർന്ന് വിവിധ കായിക മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഓണാഘോഷത്തിനു കൊഴുപ്പേകി. സോൾ ബീറ്റ്സ് ഗാനമേളയോടെ വൈകിട്ട് 7.30 ന് പരിപാടികൾ സമാപിച്ചു.

വാർത്ത∙മജു പെയ്ക്കൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.